‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി പ്രിയ വാര്യർ, ഗ്ലാമറസ് ക്വീനെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഇന്ത്യൻ സെൻസേഷണലായ വിങ്ക് ഗേൾ എന്നറിയപ്പെടുന്ന സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. മലയാളികൾക്ക് കൂടി അഭിമാനിക്കാവുന്ന രീതിയിലുള്ള നേട്ടമാണ് പ്രിയ വാര്യർ എന്ന താരം ചുരുങ്ങിയ കാലയളവിൽ കൊണ്ട് നേടിയത്. ഒരു അടാർ ലവ് എന്ന ഒമർ ലുലുവിന്റെ ചിത്രമാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. സിനിമ ഹിറ്റ് ആയില്ലെങ്കിലും അതിലെ പാട്ട് ഇറങ്ങിയതോടെ പ്രിയ വാര്യർ വമ്പൻ ഹിറ്റായി.

പ്രിയ ആ പാട്ടിലെ ഒരു സീനിൽ കാമുകനെ കണ്ണിറുക്കി കാണിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് ഇറങ്ങിയതോടെ പ്രിയ വാര്യർ എന്ന താരത്തിന് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ താരാധിപത്യം നേടിയെടുക്കാൻ പറ്റി. മിനിറ്റുകളുടെ വ്യത്യസത്തിൽ പ്രിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. അങ്ങനെ ബോളിവുഡിൽ നിന്ന് വരെ താരസുന്ദരിക്ക് ഓഫറുകൾ വന്നു.

തെലുങ്കിലും കന്നഡയിലും സിനിമകൾ ചെയ്ത അവിടെയും സജീവമായി നിൽക്കുകയാണ് പ്രിയ ഇപ്പോൾ. ഇത് കൂടാതെ ഹിന്ദിയിലും സിനിമകൾ ചെയ്യുന്നുണ്ട്. മലയാളത്തിലും രണ്ട്-മൂന്ന് സിനിമകളുടെ ഭാഗമായി പ്രിയ നിൽക്കുന്നുണ്ട്. അങ്ങനെ കൈനിറയെ സിനിമകളുമായി പ്രിയ വാര്യർ ആരാധകരെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ പ്രിയ വാര്യർ മയമാണ് കുറച്ച് ദിവസമായി.

പ്രിയ തായ്‌ലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുകയാണ്. മൗര്യ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിശാഖയുടെ സ്റ്റൈലിങ്ങിൽ അംബികാ കുക്രെറ്റിയാണ് പ്രിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മയൂരിനല്ലിയാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തത്. ഗ്ലാമറസ് ക്വീൻ ആണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.