വളരെ കുറച്ച് കാലങ്ങൾ മാത്രമേ സിനിമയിൽ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് നടി പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന പൂർണിമ 2019-ൽ ഇറങ്ങിയ വൈറസ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. അഭിനയം ഇല്ലതിരുന്ന സമയത്ത് പൂർണിമ ഫാഷൻ ഡിസൈനിംഗിൽ ശ്രദ്ധകൊടുത്തിരുന്നു.
പ്രാണാ എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡും പൂർണിമ തുടങ്ങിയിരുന്നു. സിനിമകളിൽ കോസ്റ്റിയൂം ഡിസൈനറായും പൂർണിമയുടെ പേര് പലപ്പോഴും വന്നിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണ് ഫാഷൻ ഡിസൈൻ. വസ്ത്രങ്ങളിൽ പല പരീക്ഷണങ്ങളും നടത്തുന്നതും മലയാളികൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. ഓണത്തിന് പൂർണിമയുടെ ഡിസൈനിൽ ഇറങ്ങിയ നെല്ല് കല്യാണി ഭയങ്കര ഹിറ്റായിരുന്നു.
ഇപ്പോഴിതാ പഴയ വിന്റജ് ബനാറസി സിൽവർ ബോർഡറിലുള്ള സാരിയിൽ മാറ്റങ്ങൾ വരുത്തി അപ്പ് സൈക്കിൾ നടത്തി ഇറക്കിയിരിക്കുകയാണ് പൂർണിമ. ‘പദ്മാവതി കി സാരി’ എന്ന പേരാണ് ഈ ഡിസൈനിന് പൂർണിമ നൽകിയത്. “കറുവപ്പട്ട-തവിട്ട് നിറത്തിലുള്ള അപൂർവ നിറത്തിലുള്ള ഈ 40 വർഷം പഴക്കമുള്ള കൈകൊണ്ട് നെയ്ത വിന്റേജ് ബനാറസി സിൽവർ ബോർഡറിൽ എന്റെ കൈകളിൽ ലഭിച്ചു.
സ്ലീവിൽ എംബ്രോയ്ഡറി വിശദാംശങ്ങളുള്ള ഓർഗൻസ ബേസ് സാരിയുടെ യഥാർത്ഥ ബോർഡറിന്റെ അപ്സൈക്കിൾ ചെയ്ത പതിപ്പാണ് പദ്മാവതി കി സാരി..”, സാരി ധരിച്ച ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചു. വിഷ്ണു പി.എസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. സജിത്ത് ആൻഡ് സുജിത്താണ് പൂർണിമയ്ക്ക് മേക്കപ്പ് ചെയ്തത്. മനോഹരമായ സാരി എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.