‘ബഡായ് ബംഗ്ലാവിലെ ആര്യയാണോ ഇത്!! ഹോട്ട് ലുക്കിൽ മലയാളികളെ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

തമിഴ് സീരിയലായ മഹാറാണിയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ബഡായ് ബംഗ്ലാവിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി ആര്യ ബാബു. ആര്യ ബഡായ് എന്ന പറഞ്ഞാലേ താരത്തിന് മലയാളികൾക്ക് പെട്ടന്ന് മനസ്സിലാവുകയുള്ളൂ. അഞ്ച് വർഷത്തോളം ഏഷ്യാനെറ്റിൽ റേറ്റിംഗിൽ ഏറെ മുന്നിൽ ഉണ്ടായിരുന്ന ഒരു ഷോയായിരുന്നു ബഡായ് ബംഗ്ലാവ്.

ബഡായ് ബംഗ്ലാവ് തുടങ്ങുന്നതിന് മുമ്പ് ആര്യ ഏഷ്യാനെറ്റിലെ തന്നെ സൂപ്പർഹിറ്റായിരുന്ന സ്ത്രീധനം എന്ന പരമ്പരയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നുമാണ് ബഡായ് ബംഗ്ലാവിലേക്ക് എത്തുന്നത്. ഇത് കൂടാതെ വേറെയും ഒരുപിടി സീരിയലുകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബഡായ് ബംഗ്ലാവിലൂടെ കഴിവ് തെളിയിച്ചതോടെ ആര്യയ്ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു.

കുഞ്ഞിരാമായണത്തിലെ മല്ലിക എന്ന കഥാപാത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ആര്യ മാറി. പ്രേതം, അലമാര, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി, മേപ്പടിയാൻ തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിലെ മത്സരാർത്ഥിയായും ആര്യ പങ്കെടുത്തിട്ടുണ്ട്. ആ ഷോയ്ക്ക് ശേഷം കുറച്ച് വിമർശകരെയും താരത്തിന് ലഭിച്ചു.

യൂട്യൂബ് ചാനൽ അടക്കമുള്ള ആര്യ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ കൊച്ചി ഇൻഫോപാർക്കിന് അടുത്തുള്ള ഫോർ പോയിന്റ്സ് എന്ന ഹോട്ടലിലെ റൂഫ് ടോപ്പ് പൂളിന് അരികിൽ നിന്ന് എടുത്തിരിക്കുന്ന സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആര്യ. സ്റ്റൈലൻ മോഡേൺ ഔട്ട് ഫിറ്റിൽ കട്ട ഫ്രീക്ക് ലുക്കിലാണ് ആര്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഡ്രസ്സ് സൂപ്പറായിട്ടുണ്ടെന്ന് ഒരുപാട് പേർ കമന്റും ഇട്ടിട്ടുണ്ട്.