
‘ബുർജ് ഖലീഫയ്ക്ക് മുന്നിൽ പുതുവർഷത്തെ വരവേറ്റ് നയൻതാരയും വിഘ്നേഷും..’ – വീഡിയോ വൈറൽ
തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് നയൻതാര. ജയറാം നായകനായ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നയൻതാര. ആദ്യം മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച നയൻതാര പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറി.
2015-ൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിൽ അഭിനയിച്ച ശേഷം അതിന്റെ സംവിധായകനായ വിഘ്നേശ് ശിവനുമായി താരം പ്രണയത്തിലായി. കഴിഞ്ഞ 5 വർഷത്തോളമായി ഇരുവരും പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയുമാണ്. അടുത്ത് തന്നെ ഇരുവരും തമ്മിലുള്ള വിവാഹമുണ്ടാകുമെന്ന് അഭ്യൂങ്ങൾ പുറത്തുവരുന്നുണ്ട്. വിഘ്നേഷിന്റെ ഏറ്റവും പുതിയ ചിത്രത്തിലും നയൻതാരയാണ് നായിക.
നയൻതാരയുടെ പുത്തൻ വിശേഷങ്ങൾ എല്ലാം ആരാധകർ ആദ്യം അറിയുന്നത് ഇപ്പോൾ വിഘ്നേഷിലൂടെയാണ്. നയൻതാര പൊതുവേ സോഷ്യൽ മീഡിയകളിൽ സജീവമല്ല. നയൻതാരയുടെ പുത്തൻ പുതിയ ഫോട്ടോസ്, സിനിമയുടെ പോസ്റ്ററുകൾ എല്ലാം പുറത്തുവിടുന്നത് ഇപ്പോൾ കാമുകനാണ്. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെയും ക്ഷേത്ര ദർശനങ്ങളുടെയും ചിത്രങ്ങളും വിഘ്നേഷ് പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ദുബായിലെ ബുർജ് ഖലീഫയ്ക്ക് മുന്നിൽ പുതു വർഷത്തെ വരവേറ്റുകൊണ്ട് ആഘോഷിക്കുന്ന വീഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ബുർജ് ഖലീഫയിലെ വർണവിസ്മയ കാഴ്ച്ചകൾ കണ്ടുനിൽകുന്ന വീഡിയോയാണ് ഇപ്പോൾ നയൻതാരയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെയും നയൻതാരയുടെ ആരാധകർക്ക് പുതുവർഷം ആശംസിച്ചുകൊണ്ടാണ് വിഘ്നേശ് വീഡിയോ പങ്കുവച്ചത്.