‘ഇത്രയും ക്യൂട്ട് നടി തെന്നിന്ത്യയിൽ വേറെയുണ്ടോ!! ലെഹങ്കയിൽ തിളങ്ങി കല്യാണി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ക്രാഫ്റ്റ് മാൻ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയുമാണ് നടി കല്യാണി പ്രിയദർശൻ. അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ കല്യാണി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം പോണ്ടിച്ചേരിയിലെ അതിശക്തി തീയേറ്ററിലെ ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുക്കുകയും തുടർന്ന് സിനിമയിലേക്ക് എത്തുകയും ആയിരുന്നു.

2013-ൽ സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ് കല്യാണി തുടക്കം കുറിച്ചത്. ബാഹുബലി പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിലിന്റെ അസ്സിസ്റ്റന്റായിട്ടാണ് തുടങ്ങിയത്. ക്രിഷ് 3, ഇരുമുഖൻ തുടങ്ങിയ സിനിമകളിൽ കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി. അതിന് ശേഷം അഭിനയത്തിലേക്ക് കടക്കുകയും ചെയ്തു.

തെലുങ്കിൽ ഹലോ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലേക്ക് എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ്. കല്യാണിയുടെ അവസാനം ഇറങ്ങിയ മികച്ച സിനിമകളും വിജയമാവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തതാണ്. ഹൃദയം, ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെ അവസാനം ഇറങ്ങിയ സിനിമകൾ. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അടുത്ത സിനിമ.

സിനിമയ്ക്ക് പുറത്തും ഒരുപാട് ആരാധകരുള്ള ഒരാളാണ് കല്യാണി. കല്യാണിയെ കാണാൻ വളരെ ക്യൂട്ട് ആണെന്നാണ് മിക്ക ഫോട്ടോസിനും വരാറുള്ള അഭിപ്രായങ്ങൾ. ഇപ്പോഴിതാ ലെഹങ്കയിൽ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കല്യാണി. പല്ലവി സിംഗ് സ്റ്റൈലിംഗ് ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. കിരൺ എസ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.