‘ചിത്രശലഭത്തെ പോലെ തിളങ്ങി റിമ കല്ലിങ്കൽ, മദർ ഓഫ് ബട്ടർഫ്ലൈ എന്ന് താരം..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി റിമ കല്ലിങ്കൽ. മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള ഒരാളുകൂടിയാണ് റിമ. ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് റിമ ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ തകധിമി എന്ന റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റ് കൂടിയായിരുന്നു റിമ. മൂന്നാമത്തെ വയസ്സ് മുതൽ റിമ ഡാൻസ് പഠിക്കുന്നുണ്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയാണ് റിമ അഭിനയത്തിലേക്ക് വരുന്നത്. 2012-ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ ’22 ഫെമയിൽ കോട്ടയം’ ആണ് റിമയുടെ സിനിമ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്തത്. അതിന് ശേഷമാണ് റിമയും ആഷിഖും തമ്മിൽ പ്രണയത്തിലാവുന്നതും വിവാഹിതരാവുകയും ചെയ്യുന്നത്.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും പ്രതികരിച്ചിട്ടുളള ഒരാളാണ് റിമ. ഡബ്ലു.സി.സി എന്ന പേരിൽ ഒരു സംഘടനയുടെ തുടക്കത്തിന് മുൻനിരയിൽ നിന്ന ഒരാളാണ് റിമ. സിനിമയിൽ അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തും റിമ സജീവമാണ്. കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് വന്നത് കൊണ്ട് തന്നെ വെറൈറ്റി ഫോട്ടോഷൂട്ടുകളും താരത്തിൽ നിന്ന് കാണാൻ സാധിക്കാറുണ്ട്. ഇപ്പോഴിതാ വനിത മാഗസിന് വേണ്ടി ചിത്രശലഭങ്ങൾ ഉള്ള ഒരു കിടിലൻ ഗൗൺ ധരിച്ചുള്ള ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. രാഹുൽ മിശ്ര എന്ന ഡിസൈനറാണ് ഈ ഔട്ട്ഫിറ്റിന് പിന്നിൽ പ്രവർത്തിച്ചത്. ബേസിൽ പോളാണ് ഫോട്ടോസ് എടുത്തത്.