‘എന്റെ ദീർഘകാല സുഹൃത്തുമായി ഡേറ്റിംഗ്!! ഗോവയിൽ അടിച്ചുപൊളിച്ച് അമല പോൾ..’ – ഫോട്ടോസ് വൈറൽ

ലാൽജോസ് സംവിധാനം ചെയ്‌ത ‘നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അമല പോൾ. സഹനടിയുടെ റോളിലാണ് ആ സിനിമയിൽ അമല അഭിനയിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ അമല അവിടെ നായികാ വേഷങ്ങൾ ലഭിക്കുകയും ചെയ്തു. മൈന എന്ന സിനിമയിലെ പ്രകടനത്തിന് അവിടെ മിക്ക നടിക്കുള്ള സംസ്ഥാന അവാർഡും ലഭിക്കുകയും ചെയ്തു.

നാടോടികളുടെ മലയാളം റീമേക്കിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയ അമലയ്ക്ക് വീണ്ടും കാലിടറി. ആ സിനിമ പരാജയപ്പെടുകയും ചെയ്തു. പിന്നീട് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. 2012-ൽ മോഹൻലാലിൻറെ നായികയായി റൺ ബേബി റണിൽ അഭിനയിച്ചതോടെ കൂടുതൽ ആരാധകരെ ലഭിക്കുകയും ചെയ്തു. സിനിമ ആ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്നാണ്.

ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളിലും അമല പോൾ നായികയായി, തമിഴിലും തെലുങ്കിലും ഒരുപാട് സിനിമകളിൽ അമല നായികയായി തിളങ്ങിയിട്ടുണ്ട്. ദൈവ തിരുമകളുടെ ഷൂട്ടിങ്ങിന്റെ സമയത്ത് സംവിധായകൻ എ.എൽ വിജയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ 2 വർഷങ്ങൾക്ക് ശേഷം ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. സിനിമകൾ ചെയ്യുന്നതിനോടൊപ്പം തന്നെ യാത്രകൾ ചെയ്യാനും ആഗ്രഹിക്കുന്ന ഒരാളാണ് അമല.

അമല പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ഒപ്പമുള്ള ക്യാപ്ഷൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാപ്ഷന്റെ ആദ്യത്തെ വരിയാണ് പ്രശ്നമായത്. “എന്റെ ദീർഘകാല സുഹൃത്തുമായി ഒരു ഡേറ്റ് ഉണ്ടായിരുന്നു..” എന്നായിരുന്നു ആദ്യത്തെ വരി. പിന്നീട് “ഞാൻ എന്റെ കയാക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത്” എന്ന് രണ്ടാമത്ത് കുറിച്ചിട്ടുമുണ്ട്. ഗോവയിൽ കായക് ബോട്ടുകൾക്ക് ഒപ്പമുള്ള ചിത്രമാണ് അമല പോസ്റ്റ് ചെയ്തത്.