‘പൂളിൽ നീന്തിക്കളിച്ച് ടോവിനോയുടെ നായിക ശരണ്യ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

മലയാള സിനിമയിൽ ധാരാളം നായിക യുവനടിമാരുണ്ട്. ഒന്ന്-രണ്ട് സിനിമകളിൽ മാത്രം അഭിനയിക്കുന്നവർക്ക് ഒപ്പം സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരെ ലഭിക്കാറുണ്ട്. ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി ശരണ്യ ആർ നായർ. ഒരു ഹോം നഴ്സിന്റെ റോളിലാണ് അതിൽ ശരണ്യ അഭിനയിച്ചിരുന്നത്.

‘മറഡോണ’ എന്ന സിനിമയിലാണ് ശരണ്യ ടോവിനോയുടെ നായികയായി അഭിനയിച്ചത്. ആശ എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച ശരണ്യക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയെടുക്കാനും സാധിച്ചിരുന്നു. അതിൽ ശ്രദ്ധനേടിയതോടെ കൂടുതൽ അവസരങ്ങൾ ശരണ്യയെ തേടിയെത്തി. 2 സ്റ്റേറ്റ്സ് ആയിരുന്നു ശരണ്യയുടെ അടുത്ത നായിക ചിത്രം.

സിനിമ കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. ആളാങ്കം എന്ന ചിത്രമാണ് ഇനി ശരണ്യയുടെ പുറത്തിറങ്ങാനുള്ളത്. സിനിമയിൽ കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ശരണ്യയുടെ ആഗ്രഹം. സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം മോഡലിംഗും ചെയ്യാറുണ്ട് താരം. ഒരു എം.ബി.എക്കാരി കൂടിയാണ് ശരണ്യ.

ശരണ്യ മറ്റുനടിമാരെ പോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടിവ് ആയിട്ടുള്ള ഒരാളാണ്. ഇപ്പോഴിതാ സുഹൃത്തുകൾക്ക് ഒപ്പം പൂളിൽ നീന്തി കളിക്കുന്നതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശരണ്യ. “ഞങ്ങൾക്ക് പൂൾ പാർട്ടികൾ വേണം.. പൂൾ പാർട്ടി പ്ലാൻ തടസ്സമില്ലാതെ പോകുമ്പോൾ..” വീഡിയോയ്ക്ക് ഒപ്പം ശരണ്യ കുറിച്ചു.