‘ഇവിടെ എന്ത് റോളും സെറ്റ് ആണ്!! നെഗറ്റീവ് കഥാപാത്രമായി ഞെട്ടിച്ച് മമ്മൂട്ടി..’ – പുഴു ടീസർ പുറത്തിറങ്ങി

‘ഇവിടെ എന്ത് റോളും സെറ്റ് ആണ്!! നെഗറ്റീവ് കഥാപാത്രമായി ഞെട്ടിച്ച് മമ്മൂട്ടി..’ – പുഴു ടീസർ പുറത്തിറങ്ങി

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ നവാഗതയായ രതീന ഷെർഷാദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു നെഗറ്റീവ് റോളിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ മമ്മൂട്ടി ഒരു പൊലീസ് ഓഫീസർ കൂടിയാണ്.

മികച്ചയൊരു സിനിമയായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് പുഴുവിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയെയും ബാലതാരമായി അഭിനയിക്കുന്ന വാസുദേവ് സജീഷിനെയും മാത്രമാണ് ടീസറിൽ കാണിച്ചിട്ടുള്ളത്. അച്ഛനും മകനുമായിട്ട് ഇരുവരും അഭിനയിക്കുന്നത്. മകന്റെ കൈയിൽ തലോടിക്കൊണ്ട് ഉപദേശിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് ടീസറിൽ കാണിക്കുന്നത്.

‘നമ്മുക്കുള്ളത് നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യണം.. നല്ലത്.. അപ്പോഴാണ് നല്ല മനുഷ്യനാകുന്നത്. പക്ഷേ അവര് തരുന്നത് നമ്മൾ മേടിക്കണമെന്നില്ല! കിച്ചുവിന് അതിന്റെ ആവശ്യമില്ലല്ലോ! അല്ലേ..” എന്ന ഡയലോഗ് ആണ് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്. ഇതിന് ശേഷം കുട്ടി ഒരു കളിത്തോക്ക് ഭിത്തിയിൽ വച്ചേക്കുന്ന കുടുംബ ഫോട്ടോയിലെ മമ്മൂട്ടിക്ക് നേരെ ചൂണ്ടുന്നതും പിന്നീട് അതിന്റെ തോക്കിൽ നിന്ന് വരുന്ന അമ്പ് അതിൽ പോയി പതിക്കുന്നതുമാണ്.

മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. ഇവിടെ എന്ത് റോളും സെറ്റ് ആണ് എന്നാണ് ടീസറിന് താഴെ ഒരാൾ ഇട്ടിരിക്കുന്ന കമന്റ്. മമ്മൂട്ടിയും പാർവതിയും ഒരുമിച്ചുള്ള ടീസറിനും അതുപോലെ ട്രെയിലറിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടീസറിലെ ഏറ്റവും എടുത്ത് പറയേണ്ടത് ജയ്ക്സ് ബിജോയുടെ ബാക് ഗ്രൗണ്ട് മ്യൂസിക്കാണ്. ആ ടീസറിലെ സീനിനെ ഇത്രയും ഫീൽ കൊണ്ടുവന്നത് ആ മ്യൂസിക് ആണ്.

CATEGORIES
TAGS