‘അമ്പോ കല്യാണം കഴിഞ്ഞ് ഗ്ലാമറസ് ആയല്ലോ! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി മിയ..’ – ഫോട്ടോസ് വൈറൽ

‘അമ്പോ കല്യാണം കഴിഞ്ഞ് ഗ്ലാമറസ് ആയല്ലോ! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി മിയ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തു ചുവടു വെച്ച താരം ആണ് മിയ ജോർജ്. ഏഷ്യാനെറ്റ്, സൂര്യ ടിവി തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ അൽഫോൻസാമ്മ കുഞ്ഞാലി മരക്കാർ, ശ്രീകൃഷ്ണ വേളാങ്കണ്ണിമാതാവ് തുടങ്ങിയ സീരിയലുകളിൽ പ്രധാന വേഷം മലയാളികളുടെ പ്രിയപ്പെട്ട താരം ആകുന്നത്.

തുടർന്ന് 2010-ൽ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം ഡോക്ടർ ലൗ, നവാഗതർക്ക് സ്വാഗതം, ഈ അടുത്ത കാലത്തു, തിരുവമ്പാടി തമ്പാൻ, തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. എന്നാൽ 2012ൽ റിലീസായ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ ആണ് താരത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നത്. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു.

റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, സലാം കശ്മീർ, മിസ്റ്റർ ഫ്രോഡ്, ഹായ് ഐആം ടോണി, ആദ്യ തമിഴ് ചിത്രം അമര കാവ്യം, നയന കസിൻസ്, അനാർക്കലി, ഹലോ നമസ്തേ, പാവാട, വെട്രിവേൽ, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ്, അവസാനം റിലീസായ പ്രണയവിലാസം, തുടങ്ങി മലയാളം തമിഴ് ഭാഷകളിലായി നാൽപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

റിലീസിനായി കാത്തിരിക്കുന്ന നാലോളം ചിത്രങ്ങളും. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് മിയ ജോർജ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ലോങ്ങ് ലാച്ചയിൽ അതീവ സുന്ദരിയായി വന്ന താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ ആയ മെറിൻ ജോർജ് ആണ്.

CATEGORIES
TAGS