‘ടിങ്കുമോൾക്ക് ഇത് എന്തൊരു മാറ്റം!! മുടി കളർ ചെയ്ത് സ്റ്റൈലിഷ് ലുക്കിൽ ബേബി നയൻ‌താര..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി വന്നു മലയാളികളുടെ മനസ് കീഴടക്കിയ കൊച്ചു മിടുക്കി ആണ് നയൻ‌താര ചക്രവർത്തി. 2006-ൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കിന്നതു. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ടിങ്കു മോൾ എന്ന കഥപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. പിന്നീട് അങ്ങോട്ട് മലയാളത്തിലെ ഒട്ടുമിക്ക സിനിമകളുടേയും നിരന്തര സാന്നിധ്യം ആയിരുന്നു നയൻ‌താര ചക്രവർത്തി.

അച്ഛൻ ഉറങ്ങാത്ത വീട്, ചെസ്സ്, നോട്ടുബുക്ക്, അതിശയൻ, കനകസിംഹാസനം, ഇൻസ്‌പെക്ടർ ഗരുഡ്, ആകാശം, സുര്യൻ, കങ്കാരൂ, ട്വന്റി ട്വന്റി, നോവൽ, തിരക്കഥ, ക്രേസി ഗോപാലൻ, ഭഗവൻ, ഈ പട്ടണത്തിൽ ഭൂതം, ലൗഡ് സ്പീക്കർ, നാടകമേ ഉലകം, കളക്ടർ, നായിക, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, സൈലെൻസ്, ലിറ്റിൽ സൂപ്പർമാൻ, അവൾ വന്നതിനു ശേഷം, അവസാനം റിലീസായ മറുപടി തുടങ്ങി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ ബാലതാരമായി നയൻ‌താര അഭിനയിച്ചിട്ടുണ്ട്.

എല്ലാം ഒന്നിന് ഒന്ന് മെച്ചം കഥാപാത്രങ്ങൾ. ഒരു സംശയവും ഇല്ലാതെ ആണ് താരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചത്. ഇപ്പോൾ താരം ബേബി നയൻ‌താര അല്ല. നായികയായി അരങ്ങേറ്റം കുറിക്കാൻ ഉള്ള പുറപ്പാടിൽ ആണ്. ഈ അടുത്ത് താരം തന്നെ പറഞ്ഞിരുന്നു താൻ ഇപ്പോൾ ബേബി അല്ല എന്ന്. പുതിയ ചിത്രങ്ങൾ ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

ബാലതാരമായ നയൻതാരയെ സ്വീകരിച്ച പോലെ നായികയായും നയൻതാരയെ മലയാളികൾ സ്വീകരിക്കും. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് നയൻ‌താര. നിരവധി ആരാധകരെ ആണ് നയൻ‌താര സ്വന്തമാക്കിയിട്ടുള്ളത്, അതും യുവതീയുവാക്കളെ. ഇപ്പോൾ നയൻ‌താര പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആയ റോജൻ നാഥ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.