‘ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് വെറുതെയല്ല!! ക്യൂട്ട് ലുക്കിൽ നടി മഞ്ജു വാര്യർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാളികളുടെ സ്വന്തം നായിക. ഡാൻസർ പിന്നണി ഗായിക തുടങ്ങിയ നിലകളിൽ എല്ലാം താരം നമ്മുടെ മുന്നിൽ ഉണ്ട്, ഒരു കുടുംബത്തിലെ അംഗത്തെ പോലെ. 1999-ൽ റിലീസായ സൂപ്പർഹിറ്റ് ചിത്രം കണ്ണ് എഴുതി പൊട്ടും തൊട്ടു എന്ന ചിത്രത്തിന് ശേഷം 2014-ൽ ഒരു വൻ തിരിച്ചു വരവ് നടത്തി താരം.

റോസഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രം ആയിരുന്നു അത്.പതിനഞ്ചു വർഷങ്ങൾക്കു ശേഷം ബിഗ് സ്‌ക്രീനിൽ അവതരിച്ച താരത്തിന് ആ പഴയ സ്നേഹം നൽകിയാണ് മലയാളികൾ താരത്തെ സ്വീകരിച്ചത്. ചിത്രം മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നെ താരത്തിന്റെ നിറ സാന്നിധ്യം ആരുന്നു മലയാള സിനിമ കണ്ടത്. എന്നും എപ്പോഴും, റാണി പത്മിനി, ജോ ആൻറ് ദി ബോയ്, വേട്ട തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു.

കരിങ്കുന്നം സിക്സസ്, സൈറ ഭാനു, ഉദാഹരണം സുജാത, വില്ലൻ, ആമി, മോഹൻലാൽ, ഒടിയൻ, ലൂസിഫർ, ആദ്യ തമിഴ് ചിത്രം അസുരൻ, പ്രതി പൂവൻ കോഴി, ദി പ്രീസ്റ്, ചതുർ മുഖം, മരക്കാർ, ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ, ആയിഷ, തുനിവ്, വെള്ളരിപ്പട്ടണം, തുടങ്ങി 1995 തുടങ്ങിയ അഭിനയ ജീവിതത്തിൽ ഇതിനോടകം നാൽപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ ഒരു സെലിബ്രിറ്റി കൂടെ ആണ് മഞ്ജു വാര്യർ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോൾ മഞ്ജു വാര്യർ ങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്നത്. തനി മലയാളിയായി അതീവ സുന്ദരിയായി ആണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.