‘ഗുരുവായൂർ ദർശനം നടത്തി നടി സുചിത്ര!! ഇപ്പോഴും എന്തൊരു സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുചിത്ര. ഒരു കാലത്തു മലയാള സിനിമയുടെ നെടും തൂണായിരുന്നു സുചിത്ര മുരളി. ബാലതാരമായി 1978-ൽ ആരവം എന്ന ചിത്രത്തിലൂടെ ആണ് നമ്മുടെ സ്വന്തം സുചിത്ര അഭിനയ രംഗത്തു ചുവടു വെക്കുന്നത്. ആറിൽ കൂടുതൽ ചിത്രങ്ങളിൽ താരം ബാലതാരമായി അഭിനയിച്ചു. ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്ന പോലെ താരത്തെ ആ കാലത്തു മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

പിന്നീട് 1990 ൽ ജോഷി സംവിധാനം ചെയ്ത മോഹൻലാൽ മമ്മൂട്ടി നായകന്മാരായ നമ്പർ 20 മദ്രാസ് മെയിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നായികയായി താരം അരങ്ങേറ്റം കുറിച്ച്. അതും താരത്തിന്റെ പതിനാലാം വയസിൽ. പിന്നീട് അങ്ങോട്ട് താരത്തിന്റെ കാലം ആയിരുന്നു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നായിക. സൂപ്പർ സ്റ്റാറുകളുടെ നായിക.

കുട്ടേട്ടൻ, പാടാത്ത വീണയും പാടും, അഭിമന്യു, മിമിക്സ് പരേഡ്, മൂക്കില്ല രാജ്യത്ത്, ഭാരതം, കള്ളൻ കപ്പലിൽ തന്നെ, മാന്ത്രിക ചെപ്പു, കാസർഗോഡ് കാദർബായ്, സ്ഥലത്തെ പ്രധാന പയ്യൻസ്, കാവടിയാട്ടം, സ്ത്രീധനം, ഹിറ്റ്ലർ, കാശ്മീരം, കാക്കകുയിൽ, രാക്ഷസരാജാവ്, രാക്കിളിപ്പാട്ടു തുടങ്ങി അറുപതിൽ കൂടുതൽ ചിത്രങ്ങളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ചിത്രങ്ങളും.

2002-നു ശേഷം ഇടക്ക് ഇടക്ക് മലയാളികൾക്ക് മുന്നിൽ സുചിത്ര പ്രതിക്ഷപെടാറുണ്ട്. അന്ന് ഉണ്ടായിരുന്ന അതെ സ്നേഹം താരത്തിന് ഇന്നും മലയാളികൾ നൽകുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സുചിത്ര ഇപ്പോളും മലയാളികളുടെ കൂടെ തന്നെ ഉണ്ട് എന്ന് പറയാം. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് സുചിത്ര തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇപ്പോൾ സുചിത്ര പങ്കുവെച്ച ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തിയ ശേഷമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.


Posted

in

by