‘വെള്ളച്ചാട്ടത്തിൽ കുളിയും, കാട്ടിൽ താമസവും ആസ്വദിച്ച് നടി മഞ്ജു സുനിച്ചേൻ..’ – വീഡിയോ വൈറൽ

‘വെള്ളച്ചാട്ടത്തിൽ കുളിയും, കാട്ടിൽ താമസവും ആസ്വദിച്ച് നടി മഞ്ജു സുനിച്ചേൻ..’ – വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങളും സൈബർ അതിക്രമങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരു താരമാണ് നടി മഞ്ജു സുനിച്ചേൻ. സ്വന്തം യൂട്യൂബ് ചാനലിൽ ടാറ്റൂ അടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു അപ്‌ലോഡ് ചെയ്തിരുന്നു. ഒരുപാട് വിമർശനങ്ങളും മോശം കമന്റുകളും സദാചാര കുരുക്കളുമെല്ലാം വീഡിയോയുടെ താഴെ ലഭിച്ചിരുന്നു.

ബിഗ് ബോസിൽ മത്സരാർത്ഥിയായി പോയ ശേഷമാണ് മഞ്ജുവിന് ആരാധകരേക്കാൾ ഹേറ്റേഴ്‌സ് ഉണ്ടായത്. ഷോയിൽ ഉണ്ടായിരുന്ന മറ്റൊരു മത്സരാർത്ഥിയുടെ ആരാധകരാണ് ഷോയിൽ നിന്ന് പുറത്തായ മഞ്ജുവിനെതിരെ തിരഞ്ഞത്. പിന്നീട് സ്ഥിരമായി കുറച്ച് നാളത്തേക്ക് ഇത് തുടർന്നെങ്കിലും ഒരു പരിധി കഴിഞ്ഞപ്പോൾ എല്ലാം പതിയെ നിന്നിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഒരു കൂട്ടം ആളുകൾ ആ വീഡിയോയുടെ താഴെ കമന്റ് ഇടുകയും വീഡിയോയ്ക്ക് യൂട്യൂബിൽ ലൈക്കുകളേക്കാൾ ഡിസ്‌ലൈക്ക് ലഭിക്കുകയും ചെയ്തിരുന്നു. മഞ്ജു ഇതിനോടൊന്നും പ്രതികരിച്ചില്ല. ഓൺലൈൻ ആങ്ങളമാരുടെയും പെങ്ങമ്മാരുടെയും കമ്മന്റുകൾ വീഡിയോയ്ക്ക് താഴെ ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിമർശകർക്ക് മൈൻഡ് ചെയ്യാതെ മറ്റൊരു വീഡിയോയുമായി വന്നിരിക്കുകയാണ് താരം. സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് പോയതിന്റെ വീഡിയോയാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് തുടങ്ങിയ ‘ബ്ലാക്കീസ് വ്‌ളോഗ്’ എന്ന യൂട്യൂബ് ചാനലിലാണ് പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതും കാടിന് നടുവില്‍ താമസിക്കുന്നതും വഴികാഴ്ചകളും എല്ലാം ചേർന്നുള്ള വീഡിയോയാണ്. ഇരുവരുടെയും ചാനലിലെ അമ്പതാമത്തെ വീഡിയോയാണ് ഇത്. ഇതിന് താഴെയും മഞ്ജുവിനോട് നന്നായി ഡ്രസ്സ് ചെയ്തുകൂടേയെന്നും മഞ്ജു ഓവറാണെന്നും പറഞ്ഞ് കമന്റ് ചെയ്ത ഓൺലൈൻ ആങ്ങളമാർ എത്തിയിട്ടുണ്ട്.

CATEGORIES
TAGS