‘നിങ്ങൾ ഫിറ്റും ആരോഗ്യമുള്ളവരും ആയിരിക്കട്ടെ, വർക്ക്ഔട്ട് ചിത്രങ്ങളുമായി നടി മമത..’ – ഫോട്ടോസ് കാണാം

‘നിങ്ങൾ ഫിറ്റും ആരോഗ്യമുള്ളവരും ആയിരിക്കട്ടെ, വർക്ക്ഔട്ട് ചിത്രങ്ങളുമായി നടി മമത..’ – ഫോട്ടോസ് കാണാം

മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മമത മോഹൻദാസ്. സുരേഷ് ഗോപി നായകനായ ലങ്ക എന്ന ചിത്രത്തിലെ പ്രകടനമാണ് മമതയെ പ്രേക്ഷകരുടെ ശ്രദ്ധ ആദ്യമായി നേടിക്കൊടുത്തത്. പിന്നീട് മറ്റു ഭാഷകളിലും അഭിനയിച്ച മമത ബാബ കല്യാണി, ബിഗ് ബി എന്ന സിനിമകളിലൂടെ സൂപ്പർസ്റ്റാർ ചിത്രങ്ങളിലും ഭാഗമായി തുടങ്ങി.

പാസഞ്ചർ, കഥ തുടരുന്നു, അൻവർ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് നിരവധി അവാർഡുകളും മമതയ്ക്ക് ലഭിച്ചു. അഭിനയത്രി മാത്രമല്ല മമത മോഹൻദാസ്, നല്ലയൊരു ഗായിക കൂടിയാണ് മമത. നിരവധി സിനിമകളിൽ മമത ഗാനം ആലപിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ മമത ഗാനം ആലപിച്ചിട്ടുണ്ട്. ചില ടെലിവിഷൻ ഷോകളിൽ അവതാരകയായും മമത പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവു ആണ് മമതയുടെ അവസാന റിലീസ് ചിത്രം. ഈ അടുത്തിടെയാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ന്യൂ ഇയറിനോട് അനുബന്ധിച്ച് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് വർക്ക് ഔട്ട് സെൽഫി ഫോട്ടോസാണ് മമത പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ഫിറ്റ് നെസ്സിന് ശ്രദ്ധ കൊടുക്കണമെന്നും മമത കുറിച്ചിട്ടുണ്ട്.

“2022-ലെ ആദ്യ പ്രവൃത്തി ദിവസത്തിലെ പ്രഭാതമാണിത്. നിങ്ങളുടെ മേൽ പ്രകാശം പരത്തുന്ന സൂര്യനോടെ ഈ വർഷത്തെ എല്ലാ ദിവസവും ആരംഭിക്കാനുള്ള ശക്തിയോടും ഉത്സാഹത്തോടും, ഒപ്പം എല്ലാ ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും നന്ദിയോടെ ജീവിക്കാനുമുള്ള സ്വയം വാഗ്ദാനത്തോടെ നിങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് അറിഞ്ഞിരിക്കുക. നിങ്ങൾ ഫിറ്ററും ആരോഗ്യമുള്ളവരും അതിൽ ഉപരി സന്തോഷവും ലഭിക്കട്ടെ.. പുതുവത്സരാശംസകൾ..”, മമത കുറിച്ചു.

CATEGORIES
TAGS