‘സുഹൃത്തിന് ഒപ്പം ഷോർട്സിൽ കിടിലം ലുക്കിൽ പൊളി ഡാൻസുമായി നടി കൃഷ്ണപ്രഭ..’ – വിഡിയോ വൈറൽ

‘സുഹൃത്തിന് ഒപ്പം ഷോർട്സിൽ കിടിലം ലുക്കിൽ പൊളി ഡാൻസുമായി നടി കൃഷ്ണപ്രഭ..’ – വിഡിയോ വൈറൽ

മോഹൻലാൽ നായകനായ മാടമ്പി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണപ്രഭ. മാടമ്പിയിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ് കൃഷ്ണപ്രഭ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച കൃഷ്ണപ്രഭ കൂടുതലും ചെയ്തിട്ടുള്ളത് കോമഡി റോളുകളാണ്. ഹാസ്യനടിമാർ മലയാള സിനിമയിൽ വളരെ കുറവാണെന്ന് കാര്യം കൂടി കൃഷ്ണപ്രഭയെ വ്യത്യസ്തയാകുന്നു.

കൃഷ്ണപ്രഭ ചെയ്ത സ്ഥിരം ഹാസ്യറോളുകളിൽ നിന്ന വ്യത്യസ്തമായ ഒരു കഥാപാത്രം അവതരിപ്പിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥയിലൂടെയാണ്. അതിൽ ഫഹദ് ഫാസിലിന്റെ സഹോദരിയുടെ റോളിലാണ് കൃഷ്ണപ്രഭ അഭിനയിച്ചത്. ആ റോളിൽ തിളങ്ങിയ കൃഷ്ണപ്രഭ പിന്നീട് കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിക്കാനും ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് ക്യരാക്ടർ റോളുകളിൽ തിളങ്ങാനും തുടങ്ങി.

മോഹൻലാൽ നായകനായ ദൃശ്യം 2-വിലും വളരെ വ്യത്യസ്തവും പ്രേക്ഷകരുടെ പ്രീതി നേടിയ ഒരു കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. അതാണ് താരത്തിന്റെ അവസാന റിലീസ് ചിത്രം. കിംഗ് ഫിഷ് എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുളളത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് താരം. ഫേസ്‍ബുക്കിൽ 35 ലക്ഷത്തിൽ അധികം ആളുകളാണ് താരത്തിന് ഫോളോ ചെയ്യുന്നത്.

ഇൻസ്റ്റാഗ്രാമിൽ മറ്റു നടിമാരെ പോലെ ധാരാളം ഡാൻസ് റീൽസ് വീഡിയോസ് കൃഷ്ണപ്രഭ പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ ഉറ്റ സുഹൃത്തായ കൊറിയോഗ്രാഫറായ സുനിത റാവുവിനൊപ്പം ഡാൻസ് ചെയ്താണ് മിക്കപ്പോഴും കൃഷ്ണപ്രഭ റീൽസ് പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ഷോർട്സിൽ കിടിലം ലുക്കിൽ ഒരു പൊളപ്പൻ ഡാൻസ് റീൽസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് വീണ്ടും കൃഷ്ണപ്രഭയും സുനിതയും. മികച്ച അഭിപ്രായമാണ് ഡാൻസിന് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS