‘നീ വലതും കഴിച്ചോ എന്ന വിളി ഇനിയില്ല!! അമ്മ ഞങ്ങളെ വിട്ടുപോയി..’ – വേദന പങ്കുവച്ച് നടൻ യദു കൃഷ്ണൻ

ബാലതാരമായി സിനിമയിലേക്ക് എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു അഭിനേതാവാണ് നടൻ യദു കൃഷ്ണൻ. ബാലതാരമായി യദു അഭിനയിച്ച എത്രയെത്ര റോളുകളാണ് മലയാളികളുടെ മനസ്സിൽ തങ്ങിനിൽകുന്നത്. 36 വർഷത്തോളമായി അഭിനയ ജീവിതം തുടരുന്ന യദു ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സീരിയൽ രംഗത്താണ് യദു കുറച്ചുകൂടി സജീവമായി നില്കുന്നത്.

ഇപ്പോഴിതാ തന്റെ എല്ലാമെല്ലാമായ അമ്മയുടെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് യദു കൃഷ്ണൻ. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് യദു കൃഷ്ണന്റെ അമ്മ മരിച്ചത്. അമ്മയെ കുറിച്ചുള്ള നല്ല ഓർമ്മകളും സന്തോഷങ്ങളും എല്ലാമാണ് യദു സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമ്മയുടെ സ്നേഹവും വാത്സല്യവും ഇനി ഓർമ്മകളിൽ മാത്രമാണെന്നും അമ്മ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് ദിവസമായെന്നും യദു കുറിച്ചു.

ചെറുപ്പകാലം മുതൽ തന്റെ മാനസികവും ശാരീരികവുമായ ശക്തി അമ്മയായിരുന്നുവെന്നും, ഊണിലും ഉറക്കത്തിലും താൻ പറ്റി ചിന്തിച്ച ഒരേയൊരാൾ അമ്മയായിരുന്നുവെന്നും യദു എഴുതി. എവിടെങ്കിലും യാത്ര പോകുമ്പോൾ ഒരു മണിക്കൂർ ഇടവിട്ട് വരുന്ന ആ കോളുകളും എവിടെ എത്തി എന്നുള്ള ചോദ്യവും വല്ലതും കഴിച്ചോ എന്ന കരുതലും താൻ ചെയ്ത ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് തനിക്ക് തന്ന ഊർജവും എല്ലാത്തിനും ഉപരി അമ്മയുടെ സാനിദ്ധ്യം, അതൊന്നും ഇനിയില്ലെന്നും യദു വേദനയോട് കുറിച്ചു.

അമ്മ പറയാറുള്ളത് പോലെ മരിച്ചാലും തന്റെ കൂടെ തന്നെയുണ്ടാകുമെന്ന വിശ്വാസമാണ് ഇനിയുള്ള ഓരോ ദിവസവുമെന്നും അമ്മയ്ക്ക് ഒരായിരം സ്നേഹം ഉമ്മ കുറിപ്പിൽ നൽകുകയും ചെയ്തു. അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥിച്ചാണ് യദു കുറിപ്പ് അവസാനിപ്പിച്ചത്. യദുവിന്റെ അമ്മയ്ക്ക് പ്രണാമം അർപ്പിച്ച നിരവധി താരങ്ങളാണ് കമന്റുകൾ ഇട്ടത്.