‘സാനിയയ്ക്ക് പിന്നാലെ നടി പ്രിയ വാര്യരും തായ്‌ലൻഡിൽ!! അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

കണ്ണിറുക്കി ഇൻറർനെറ്റിൽ തരംഗമായി മാറി ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ വാര്യർ. ഒരു അടാർ ലവ് എന്ന സിനിമയിലെ ‘മാണിക്യ മലരായി’ എന്ന ഗാനം യൂട്യൂബിൽ ഇറങ്ങിയതോടെയാണ് പ്രിയ വാര്യരെ മലയാളികൾ ഉൾപ്പടെയുള്ളവർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ആ പാട്ടിലെ ഒരു സീനിൽ പ്രിയ ഓപ്പോസിറ്റ് നിൽക്കുന്ന താരത്തിനെ കണ്ണിറുക്കി കാണിക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

അത് ആളുകൾ ഏറ്റെടുക്കുകയും റെക്കോർഡ് വേഗത്തിൽ വ്യൂസ് കൂടുകയും ചെയ്തു. പ്രിയ വാര്യരുടെ തലവര ഒറ്റ പാട്ടിലൂടെ മാറുകയും ചെയ്തിരുന്നു. പാട്ട് ഇറങ്ങിയതോടെ പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സും കൂടിയിരുന്നു. മിനിറ്റുകളിൽ ആയിരക്കണക്കിന് ഫോളോവേഴ്സാണ് അന്ന് താരത്തിന് കൂടിയത്. സിനിമ ഇറങ്ങിയപ്പോൾ അത് പരാജയപ്പെടുകയും പ്രിയ വാര്യർക്ക് ഒരുപാട് ട്രോളുകൾ ലഭിക്കുകയും ചെയ്തു.

അതിലൊന്നും തകർക്കാൻ പറ്റിയിരുന്ന ഒരു നേട്ടമായിരുന്നില്ല പ്രിയയ്ക്ക് ലഭിച്ചിരുന്നത്. ബോളിവുഡിൽ നിന്നും തെലുങ്കിലും നിന്നും മറ്റു ഭാഷകളിലും നിന്നുമെല്ലാം അവസരങ്ങൾ വരിവരിയായി വന്നു. ആദ്യ ബോളിവുഡ് ചിത്രം ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ്. ഇത് കൂടാതെ വേറെയും രണ്ട് ഹിന്ദി സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുമുണ്ട്. മലയാളത്തിലും മൂന്ന് സിനിമകൾ വരാനുണ്ട്.

ഇപ്പോഴിതാ തന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞതോടെ വിമാനത്തിൽ പറന്നിരിക്കുകയാണ് പ്രിയ. സാനിയ ഇയ്യപ്പൻ പിന്നാലെ പ്രിയ വാര്യരും തായ്‌ലൻഡിലേക്ക് പോയിരിക്കുകയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിലെ ഒരു മ്യൂസിയം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രിയ വാര്യർ പങ്കുവച്ചിട്ടുമുണ്ട്. മിനി സ്കർട്ടിലും ടോപ്പിലും വളരെ ക്യൂട്ട് ലുക്കിലാണ് പ്രിയ വാര്യർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.