‘യാ മോനെ!! ആരാധകരെ അമ്പരിപ്പിച്ച് സ്റ്റൈലിഷ് മേക്കോവറുമായി നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്. ബാലതാരമായി തുടങ്ങി പിന്നീട് മലയാളത്തിലെ സൂപ്പർഹിറ്റ് നായികയായി മാറിയ നമിത പ്രമോദ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ്. അതിന് ശേഷമാണ് നമിതയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

ആദ്യ ചിത്രത്തിൽ ബാലതാരമായി തന്നെയാണ് നമിത അഭിനയിച്ചത്. രാജീവ് പിള്ളയുടെ ട്രാഫിക് എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിലാണ് നമിത അഭിനയിച്ചത്. തൊട്ടടുത്ത ചിത്രത്തിൽ തന്നെ നായികയായും നമിത അഭിനയിച്ചു. നിവിൻ പൊളിയുടെ നായികയായി അഭിനയിച്ചതുകൊണ്ടാണ് തുടങ്ങിയത്. ദിലീപിന്റെ സൗണ്ട് തോമയിൽ നായികയായതോടെ ജനമനസ്സുകളിൽ കൂടുതൽ സ്ഥാനം നേടി.

ദിലീപിന്റെ തന്നെ നിരവധി സിനിമകളിൽ നമിത നായികയായിട്ടുണ്ട്. ദിലീപിന്റെ മകൾ മീനാക്ഷി നമിതയുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നതും ശ്രദ്ധേയമാണ്. 2 വർഷമായി നമിതയുടെ സിനിമകൾ ഒന്നും റിലീസായിട്ടില്ല. ഒ.ടി.ടി റിലീസായി എത്തുന്ന ഈശോയാണ് ഇനി താരത്തിന്റെ ഇറങ്ങാനുള്ളത്. ഇതല്ലാതെ മൂന്ന്-നാല് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. കപ്പ് എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

അതെ സമയം ഈശയുടെ പ്രൊമോഷന്റെ ഭാഗമായി നമിത ചെയ്ത ഒരു ഗംഭീര ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ അമ്പരിപ്പിച്ചും ചെയ്ത ഫോട്ടോഷൂട്ട് എടുത്തത് അനന്ദു കൈപ്പള്ളിയാണ്. ലേബൽ എം ഡിസൈനേഴ്സിന്റെ ലെഹങ്ക മോഡൽ ഔട്ട് ഫിറ്റാണ് നമിത ധരിച്ചിരിക്കുന്നത്. നീതു ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് ചെയ്തത്.