‘പാലക്കാടിനെ പുളകം കൊള്ളിച്ച് നടി ഹണി റോസ്, ഉദ്‌ഘാടന വേദിയിൽ തിളങ്ങി താരം..’ – വീഡിയോ വൈറൽ

പതിനേഴ് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താര സുന്ദരിയാണ് നടി ഹണി റോസ്. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെയാണ് ഈ കാലയളവിൽ ഹണി റോസ് അവതരിപ്പിച്ചിട്ടുള്ളത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ഹണി റോസ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

കോളേജിൽ പഠിക്കുന്ന സമയത്ത് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഹണി റോസിന് സിനിമയിൽ അഭിനയിക്കാൻ അന്നേ ആഗ്രഹമുണ്ടായിരുന്നു. ആദ്യ അഞ്ച് വർഷങ്ങൾ ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി ചെറിയ കുറച്ച് സിനിമകൾ ഹണി റോസ് ചെയ്തിരുന്നു. പക്ഷേ ആ സിനിമകൾ മിക്കതും പരാജയപ്പെട്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലേക്ക് എത്തുന്നത്. ആ സിനിമയിലെ കഥാപാത്രം ഹണി റോസിന് വലിയ വഴിത്തിരിവായി മാറി. ഒരു ഗ്ലാമറസ് പരിവേഷം അതിലൂടെ ഹണി റോസിന് ലഭിച്ചു. ഇന്റിമേറ്റ് രംഗങ്ങളിൽ യാതൊരു മടിയുമില്ലാതെ ഹണി അഭിനയിച്ചു. ഇന്ന് മലയാള സിനിമയിൽ ഗ്ലാമറസ് ബ്യൂട്ടി ക്വീൻ എന്നറിയപ്പെടുന്ന ഒരാളാണ് ഹണി റോസ്.

ജീവിതത്തിലും ഹണി റോസ് അൽപ്പം ഗ്ലാമറസാണ്. അടുത്തിടെയാണ് ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ വരുമ്പോഴുള്ള ഹണിയുടെ ഫോട്ടോസും വീഡിയോയും മലയാളികൾ ഏറ്റെടുക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ പാലക്കാട് പുതിയതായി ആരംഭിച്ച ഫ്രൂട്ട് ബേ എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ഹണി എത്തിയപ്പോഴുള്ള ഹോട്ട് ലുക്ക് വീഡിയോസും ചിത്രങ്ങളും ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ്.

View this post on Instagram

A post shared by Manju Calluna (@manjucalluna)


Posted

in

by