‘അമ്പോ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്ക്!! കാനഡയിൽ ചുറ്റിക്കറങ്ങി നടി പാർവതി തിരുവോത്ത്..’ – ഫോട്ടോസ് വൈറൽ

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ പരാജയ ചിത്രങ്ങളിലും സഹനടി വേഷങ്ങളിലും അഭിനയിച്ചിരുന്ന പാർവതിയുടെ ഒരു അതിശക്തമായ തിരിച്ചുവരവ് മലയാളികൾക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലെ സഹനടി വേഷത്തിൽ നിന്ന് പാർവതി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയിലേക്ക് വളർന്നു.

റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്ക് ആണ് പാർവതിയെ മലയാളികൾ ആദ്യം തിരിച്ചറിയുന്ന ചിത്രം. വിനോദയാത്രയിൽ മുകേഷിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചു. അത് കഴിഞ്ഞ് മോഹൻലാലിന് ഒപ്പം ഫ്ലാഷ് എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് തമിഴിലും കന്നഡയിലും അഭിനയിച്ച പാർവതി 2014-ൽ ബാംഗ്ലൂർ ഡേയ്സിലൂടെ അതിശക്തമായ തിരിച്ചവരവ് നടത്തി.

പിന്നീട് ഇങ്ങോട്ട് പാർവതിയുടെ വർഷങ്ങളായിരുന്നു. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഒരു സംഘടന തുടങ്ങിയപ്പോൾ അതിൽ പാർവതിയുടെ പങ്ക് വളരെ വലുതായിരുന്നു. ഇപ്പോഴും അതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടെങ്കിലും എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് താരം ഒരിക്കലും പോയിട്ടില്ല. ‘ദൂത’ എന്ന തെലുങ്ക് ആമസോൺ പ്രൈം വെബ് സീരീസാണ് ഇനി പാർവതിയുടെ വരാനുള്ളത്.

തന്റെ സിനിമ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് സഹോദരനൊപ്പം കാനഡയിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ് രണ്ട് ദിവസങ്ങളായി പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട നാളുകൾക്ക് ശേഷമാണ് പാർവതി സോഷ്യൽ മീഡിയയിൽ വീണ്ടും ആക്റ്റീവ് ആവുന്നത്. കട്ട സ്റ്റൈലിഷ് യോ യോ ഫ്രീക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് പാർവതി പങ്കുവച്ചിരിക്കുന്നത്.


Posted

in

by