‘സുഹൃത്തിന് ഒപ്പം ഇംഗ്ലണ്ടിൽ ചുറ്റിക്കറങ്ങി നടി നിമിഷ സജയൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത റിയലിസ്റ്റിക് സിനിമകളിൽ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിൽ നിമിഷ സജയനാണ് നായികയായി അരങ്ങേറിയത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച നിമിഷയ്ക്ക് ഒരുപാട് ആരാധകരെ ആ സിനിമയിലൂടെ ലഭിച്ചിരുന്നു.

കണ്ണൂരിലെ രാഷ്ടീയവും പ്രണയവും തുറന്നുകാണിച്ച ഈടെ എന്ന ചിത്രത്തിലായിരുന്നു അതിന് ശേഷം നിമിഷ അഭിനയിച്ചത്. അതിലും മികച്ച പ്രകടനമായിരുന്നു നിമിഷയുടേത്. പിന്നീടുള്ള മൂന്ന്-നാല് സിനിമകൾ തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക പ്രശംസ നേടിയിരുന്നു. അതിന് ശേഷം ചോല എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുള്ള സിനിമകളിലെ കഥാപാത്രങ്ങൾ നിമിഷ കാണിച്ച ധൈര്യവും ഏറെ എടുത്തുപറയേണ്ട ഒന്നാണ്. തുറമുഖമാണ് ഇനി ഇറങ്ങാനുള്ള നിമിഷയുടെ അടുത്ത സിനിമ. ഒരു തെക്കൻ തല്ലുകേസ് ആണ് അവസാനമായി റിലീസായത്. ഇത് കൂടാതെ ഒരു മറാത്തി ചിത്രവും നിമിഷയുടെ പുറത്തിറങ്ങാനുണ്ട്. സിനിമയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞിട്ടുള്ള ഒരാളാണ് നിമിഷ.

പുതിയ സിനിമകളുടെ ഷൂട്ടിങ്ങുകൾ ഇല്ലാത്തതുകൊണ്ട് തന്നെ നിമിഷ യാത്രകൾ നടത്തുകയാണ്. ഇംഗ്ലണ്ടിലെ ബെർക്ഷയർ സന്ദർശിച്ചതിന്റെയും ഹൃത്തിന് ഒപ്പം ചുറ്റിക്കറങ്ങുന്നതിന്റെയും ഫോട്ടോസ് നിമിഷ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ തന്നെ സ്ലോവ് എന്ന സ്ഥലത്ത് പോയപ്പോൾ ഗ്ലാമറസ് ലുക്കിൽ ഇരിക്കുന്ന ഫോട്ടോസ് നിമിഷ പോസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.