‘അവളുടെ സ്വപ്നങ്ങളുടെ ലോകത്തേക്ക്!! മകളെ എയർപോർട്ടിൽ കണ്ണീരോടെ യാത്രയാക്കി പൂർണിമ..’ – വീഡിയോ കാണാം

‘അവളുടെ സ്വപ്നങ്ങളുടെ ലോകത്തേക്ക്!! മകളെ എയർപോർട്ടിൽ കണ്ണീരോടെ യാത്രയാക്കി പൂർണിമ..’ – വീഡിയോ കാണാം

സിനിമയിലെ താരകുടുംബങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. അതിപ്പോൾ സൂപ്പർതാരങ്ങളുടെ മുതൽ സാധാരണ താരങ്ങളുടെ കുടുംബ വിശേഷങ്ങൾ വരെ മലയാളികൾക്ക് അറിയാൻ ഇഷ്ടമാണ്. മലയാള സിനിമയിലെ ഒരു വലിയ താരകുടുംബം തന്നെയാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ അതെ പാതപിന്തുടർന്ന് മക്കളും അഭിനയത്തിലേക്ക് എത്തിയിരുന്നു.

മൂത്തമകൻ ഇന്ദ്രജിത്ത്, ഇളയമകൻ പൃഥ്വിരാജ് എന്നിവർ ഇന്ന് മലയാളത്തിലെ ഏറെ തിരക്കുള്ള താരങ്ങളാണ്. അതുപോലെ മല്ലിക സുകുമാരനും ഇപ്പോഴും സിനിമയിൽ സജീവമാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ അഭിനയത്രിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം പൂർണിമ സിനിമയിൽ സജീവമാണ്. ഇന്ദ്രജിത്തിന് ഒപ്പം നിവിൻ പൊളിയുടെ തുറമുഖം എന്ന ചിത്രത്തിൽ പൂർണിമയും വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്യുന്നുണ്ട്.

രണ്ട് പെൺകുട്ടികളാണ് ഇരുവർക്കുമുളളത്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. ഇളയമകൾ നക്ഷത്ര സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിലെ പുതിയ ഒരു വിശേഷവും പ്രേക്ഷകർ ഏറെ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. മൂത്തമകൾ പ്രാർത്ഥനയുടെ പുതിയ വിശേഷം ഇപ്പോൾ പൂർണിമ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

“കൂട്ടിൽ നിന്നും ഞങ്ങളുടെ രാപ്പാടി അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക് പറക്കുന്നു..”, എന്ന ക്യാപ്ഷനോടെ മകളെ എയർപോർട്ടിൽ യാത്രയാക്കുന്ന ഒരു വീഡിയോയാണ് പൂർണിമ പോസ്റ്റ് ചെയ്തത്. യു.കെയിലെ ലണ്ടനിലേക്കാണ് പ്രാർത്ഥന പോയിരിക്കുന്നത്. അനിയത്തിയും അമ്മയെയും കെട്ടിപിടിച്ചു പൊട്ടിക്കരയുന്ന പ്രാർത്ഥനയെ വീഡിയോയിൽ കാണാം. ഇന്ദ്രജിത്താണ് ലണ്ടനിലെ എയർപോർട്ടിൽ മകളെ സ്വീകരിക്കാൻ എത്തിയത്.

CATEGORIES
TAGS