‘സ്വിം സ്യുട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ, മാലിദ്വീപിൽ പൊളിച്ചടുക്കി താരം..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ ട്രിപ്പുകളും യാത്രകളുമൊക്കെ മലയാളി പ്രേക്ഷകർ എന്നും ആസ്വദിക്കുന്ന ഒന്നാണ്. ഷൂട്ടിംഗ് തിരക്കുകളിൽ ഒരു അല്പം മാറിനിൽക്കാൻ വേണ്ടി അവധി എടുത്ത് പലരും വിനോദ സഞ്ചാര സ്ഥലങ്ങളിൽ യാത്ര ചെയ്യാറുണ്ട്. മറ്റു രാജ്യങ്ങൾ കാണാൻ സമയം കണ്ടെത്താറാണ് പതിവ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി അമല പോളും ഇത്തരത്തിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.

തെന്നിന്ത്യൻ താരസുന്ദരികളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര രാജ്യമായ മാലിദ്വീപിലാണ്‌ അമല പോൾ പോയത്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് അമല. അവിടെ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി അമല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. മാലിദ്വീപിൽ എത്തിയാൽ താരങ്ങൾ ചെയ്യാറുള്ളത് പോലെ തന്നെ അമലയും അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസാണ് താരം പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

സൺ സിയാം ബീച്ച് റിസോർട്ടിലാണ് അമല പോൾ താമസിച്ചുവരുന്നത്. ഇപ്പോഴിതാ രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ അമല പോസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വിം സ്യുട്ട് ധരിച്ച് സ്വിമ്മിങ് പൂളിൽ നിന്നാണ് അമല ഫ്ലോട്ടിങ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്. ഒരു ലവ് ഷെയ്പ്പ് കോട്ടയിലാണ് ആഹാരസാധനങ്ങൾ കൊണ്ടുവച്ചിരിക്കുന്നത്. അതിൽ നിന്നും മുന്തിരി കഴിക്കുന്ന ഫോട്ടോയും പോസ്റ്റിലുണ്ട്.

ഓറഞ്ച് നിറത്തിലെ സ്വിം സ്യുട്ടാണ് അമല ധരിച്ചിരിക്കുന്നത്. പിക്ക് യുവർ ട്രയൽ എന്ന ട്രാവൽ ബുക്കിംഗ് പ്ലാറ്റഫോം വഴിയാണ് അമല മാലിദ്വീപിലേക്ക് എത്തിയത്. എന്തായാലും എത്ര ദിവസത്തേക്കാണ് അമല ട്രിപ്പ് പോയിരിക്കുന്നതെന്ന് വ്യക്തമല്ല. കാടവറാണ് അമലയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ടീച്ചർ, ക്രിസ്റ്റഫർ, ആടുജീവിതം എന്നിവയാണ് മലയാളത്തിൽ അമല പോളിന്റെ അടുത്തതായി ഇറങ്ങാനുള്ള സിനിമകൾ.