‘വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടി നടി സായി പല്ലവി, കുടുംബത്തിന് ഒപ്പം ട്രിപ്പ് പോയി താരം..’ – വീഡിയോ വൈറൽ

അൽഫോൺസ് പുത്രേന്റെ പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയായ പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ നേടിയ താരമാണ് നടി സായി പല്ലവി. മലർ എന്ന കോളേജ് ടീച്ചറുടെ റോൾ ഭംഗിയായി അവതരിപ്പിച്ച സായി പല്ലവി, ആ സിനിമയിലെ മൂന്ന് നായികമാരിൽ ഏറ്റവും കൈയടി നേടുകയും ഹൃദയം കവരുകയും ചെയ്ത ഒരാളാണ്. സിനിമ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

തെലുങ്കിലേക്ക് റീമേക്ക് ചെയ്തതെങ്കിലും സായി പല്ലവി അവതരിപ്പിച്ച റോളിന്റെ ഏഴ് അയലത്ത് എത്താൻ ശ്രുതി ഹാസൻ സാധിച്ചിട്ടുണ്ടായിരുന്നില്ല എന്ന വിമർശനവും താരത്തിന് ഗുണം ചെയ്തു. പ്രേമം കഴിഞ്ഞതോടെ തമിഴിൽ നിന്നും തെലുങ്കിലും നിന്ന് അവസരങ്ങൾ സായിയെ തേടിയെത്തി. പ്രേമം കഴിഞ്ഞ് രണ്ടേ രണ്ട് മലയാള സിനിമകളിലെ സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. കലി, അതിരൻ എന്നിവയാണ് ആ സിനിമകൾ.

തമിഴിൽ ധനുഷിന്റെ നായികയായി മാരി 2-വിൽ എത്തുകയും അതിലെ റൗഡി ബേബി എന്ന ഗാനത്തിന് തകർപ്പൻ ഡാൻസ് ചെയ്യുകയും ചെയ്തതോടെ തമിഴിലും ഏറെ തിരക്കുള്ള നായികയായി സായി മാറി. തെലുങ്കിലെ ശ്യാം സിംഗ് റോയ്, വിരാട പർവ്വം തമിഴിലെ ഗാർഗിയുമാണ് സായി പല്ലവിയുടെ അവസാനം ഇറങ്ങിയ സിനിമകൾ. കോയമ്പത്തൂർ സ്വദേശിനിയായ സായി ഈ അടുത്തിടെയാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

സ്കൂൾ വിദ്യാർത്ഥിനിയായ സമയത്ത് ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് വിജയിച്ചിട്ടിള്ള ഒരാളുകൂടിയാണ് സായി. അതെ സമയം സായി പല്ലവി ഷൂട്ടിംഗ് തിരക്കുകൾ ഒക്കെ കഴിഞ്ഞ് കുടുംബത്തിന് ഒപ്പം ട്രിപ്പ് പോയിരിക്കുകയാണ്. അനിയത്തിക്കും കസിൻസിനും വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടുന്ന ഒരു വീഡിയോ സായി പങ്കുവച്ചിട്ടുണ്ടായിരുന്നു. അമ്മയുടെ ജന്മദിനവും യാത്രയ്ക്ക് ഇടയിൽ താരം ആഘോഷിച്ചിരുന്നു.


Posted

in

by