‘അഹാന മാത്രമല്ല മംത മോഹൻദാസും മാലിദ്വീപിൽ, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ നടിമാർ ഇപ്പോൾ ഒന്നിനെ പിറകെ ഒന്നായി വിനോദസഞ്ചാര മേഖലകളിൽ യാത്ര പോയികൊണ്ടിരിക്കുകയാണ്. യുവനടി അഹാന കൃഷ്ണ ഈ കഴിഞ്ഞ ദിവസം മാലിദ്വീപിൽ എത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചത് മലയാളികൾ കണ്ട് തീരുന്നതിന് മുമ്പ് തന്നെ മറ്റൊരു പ്രിയനടി കൂടി അവിടേക്ക് എത്തിയിരിക്കുകയാണ്. താരങ്ങളുടെ നിമിഷങ്ങൾ ആരാധകരും എൻജോയ് ചെയ്യുകയാണ്.

നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടി മംത മോഹൻദാസാണ് മാലിദ്വീപിൽ സമയം ചിലവഴിക്കുന്ന മറ്റ് ഒരു താരം. മൂന്ന് ദിവസം മുമ്പാണ് മംത മാലിദ്വീപിൽ എത്തിയത്. ഇതിനിടയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അവിടെ അത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മംത തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നത്.

ഇതിന് പിന്നാലെ ഇപ്പോഴിതാ മാലിദ്വീപിലെ കടൽ തീരത്ത് സ്വിം സ്യുട്ടിൽ തിളങ്ങിയിരിക്കുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് മംത. പൂക്കൾ നിറത്തിലെ സ്വിം ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് മംത ആരാധകരെ ഞെട്ടിച്ചത്. നടി സാനിയ ഇയ്യപ്പൻ മാലിദ്വീപിൽ പോയപ്പോൾ വൈറൽ ചിത്രങ്ങൾ എടുത്ത ചങ്കി മാത്യു ആണ് മംതയുടെയും ഈ കിടിലൻ ഹോട്ട് ഫോട്ടോസ് എടുത്തിരിക്കുന്നത്.

“ബീച്ചിൽ എല്ലാത്തിനും നിങ്ങൾ മരുന്ന് കണ്ടെത്തും.. ഉപ്പിൽ, സൂര്യന് കീഴിലും മണലിനു മീതെയും നിങ്ങളുടെ ആന്തരിക സമാധാനമുണ്ട്..”, മംത ആ ചിത്രങ്ങളോടൊപ്പം കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. പൃഥ്വിരാജ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിച്ച ജന ഗണ മന എന്ന ചിത്രമാണ് മംതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.