‘അവൾ എന്നെ ക്ലിക്ക് ചെയ്യുമ്പോൾ ഞാൻ അവളെ ക്ലിക്ക് ചെയ്യുന്നു..’ – പ്രണയ നിമിഷം പങ്കുവച്ച് വിഘ്‌നേശ് ശിവൻ

തെന്നിന്ത്യൻ സിനിമ മേഖലയിൽ അടുത്ത നടന്നത് വച്ച് ഏറ്റവും ബ്രഹ്മണ്ഡമായ താര വിവാഹമായിരുന്നു നയൻ‌താര-വിഘ്‌നേശ് ശിവൻ ദമ്പതികളുടേത്. ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വരികയും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വിവാഹ ചിത്രം അടക്കി ഭരിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ആദ്യമായി പോയത് തിരുപ്പതി ക്ഷേത്ര ദർശനത്തിനായിരുന്നു.

അതിന് ശേഷം നയൻ‌താര തന്റെ ജന്മനാടായ കേരളത്തിൽ എത്തുകയും ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തുകയും ചെയ്തതിന്റെ ചിത്രങ്ങളും ഫോട്ടോസും വൈറലായി മാറിയിരുന്നു. അപ്പോഴും ആരാധകരെയും പ്രേക്ഷകരെയും ആകാംഷയോടെ കാത്തിരുന്നത് ഇരുവരും പോകുന്ന ഹണിമൂൺ വിശേഷം അറിയാനായിരുന്നു. എവിടേക്ക് ആവും ഇരുവരും ഹണിമൂൺ പോകുന്നതെന്ന് അറിയാൻ കാത്തിരുന്നു.

ആരാധകരെ വിഷമിപ്പിക്കാതെ വളരെ പെട്ടന്ന് തന്നെ അതിനും ഉത്തരം ലഭിച്ചു. ഇരുവരും തായ്ലാൻഡിലേക്ക് പറക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചു. നയൻ‌താര ഫേസ്ബുക്കിലോ, ഇൻസ്റ്റഗ്രാമിലോ, ട്വിറ്ററിൽ ഒന്നും തന്നെ സജീവമല്ല. താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുന്നത് വിഘ്‌നേശിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്.

തായ്‌ലൻഡിൽ ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് താര ദമ്പതികൾ. വിഘ്‌നേശ് നയൻതാരയുടെ ഫോട്ടോ എടുക്കുന്ന സമയത്ത് നയൻസ് തിരിച്ച് വിഘ്‌നേശിന്റെ ഫോട്ടോയെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വിക്കി പങ്കുവച്ചിരിക്കുകയാണ്. “അവൾ എന്നെ ക്ലിക്ക് ചെയ്യുമ്പോൾ ഞാൻ അവളെ ക്ലിക്ക് ചെയ്യുന്നു..” എന്ന ക്യാപ്ഷനാണ് വിഘ്‌നേശ് ഇതിന് നൽകിയത്.