‘ചൂട് കൂടുന്നു.. നിങ്ങളുടെ മനസ്സിൽ എന്താണ്!! കറുപ്പിൽ അടാർ ലുക്കിൽ മംത മോഹൻദാസ്..’ – വീഡിയോ വൈറൽ

‘ചൂട് കൂടുന്നു.. നിങ്ങളുടെ മനസ്സിൽ എന്താണ്!! കറുപ്പിൽ അടാർ ലുക്കിൽ മംത മോഹൻദാസ്..’ – വീഡിയോ വൈറൽ

ടി ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രിയായി മാറിയ താരമാണ് നടി മംത മോഹൻദാസ്. അതിന് ശേഷം ബസ് കണ്ടക്ടർ, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനം മംത ഉറപ്പിച്ചു. അതിന് ശേഷം മറ്റുഭാഷകളിലും മംത മോഹൻദാസ് അഭിനയിച്ചു.

പിന്നീട് പാസഞ്ചർ എന്ന സിനിമയിലൂടെ തിരകെ മലയാളത്തിലേക്ക് എത്തിയ മംത കഥ തുടരുന്നു, അൻവർ, മൈ ബോസ്, സെല്ലുലോയ്ഡ്, 2 കണ്ടറീസ്, തോപ്പിൽ ജോപ്പൻ, കാർബൺ, 9, ഫോറൻസിക്, ഭ്രമം, മ്യാവു തുടങ്ങിയ സിനിമകളിൽ മംത അഭിനയിച്ചിട്ടുണ്ട്. മറ്റു യുവ നടിമാരെ വച്ചുനോക്കുമ്പോൾ മംതയ്ക്ക് കോമഡി റോളുകളും അനായാസം ചെയ്യാൻ സാധിക്കുകയും ആ സിനിമകൾ വലിയ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

വിവാഹിതയായിരുന്നെങ്കിലും മംത ആ ബന്ധം ഒരു വർഷം കഴിഞ്ഞ് വേർപിരിഞ്ഞിരുന്നു. അർബുദരോഗം പിടിപ്പെട്ട മംത അതിന് അതിജീവിച്ച് വീണ്ടും സിനിമയിൽ സജീവമായിരുന്നു. തുടർചികിത്സയുടെ ഭാഗമായി ഇപ്പോഴും അമേരിക്കയിലാണ് മംത താമസിക്കുന്നത്. ഷൂട്ടിംഗ് ഉള്ളപ്പോൾ മംത നാട്ടിലെത്തും. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ജനഗണമനയാണ് മംതയുടെ അവസാനം പുറത്തിറങ്ങിയത്.

കറുപ്പ് ഔട്ട്ഫിറ്റ് ധരിച്ചുള്ള മംതയുടെ പുതിയ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ദുബായ് ഐ.ഐ.എഫ്.എ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വീഡിയോയാണ് ഇത്. “ചൂട് കൂടുന്നു.. ഈ വേനൽക്കാലത്ത് നിങ്ങളുടെ മനസ്സിൽ എന്താണ്..”, വീഡിയോടൊപ്പം മംത കുറിച്ചു. ഫൈസലാണ് വീഡിയോ എടുത്തിരിക്കുന്നത്. രഞ്ജുരഞ്ജിമാറാണ് മംതയ്ക്ക് മേക്കപ്പ് ചെയ്തത്.

CATEGORIES
TAGS