‘മഴവിൽ നിറത്തിലെ സാരിയിൽ തിളങ്ങി നടി വൈഗ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്നത് പോലെ തന്നെ ജനമനസ്സുകളിൽ ഇടം നേടാൻ സാധിക്കുന്ന ഒരു മേഖലയാണ് ടെലിവിഷൻ സീരിയലുകൾ. അതിലെ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ സീരിയൽ താരങ്ങൾക്ക് പെട്ടന്ന് സാധിക്കാറുണ്ട്. സിനിമയിൽ നടിനടന്മാർക്ക് ഒരേപോലെ ആരാധകരെ ലഭിക്കുമ്പോൾ സീരിയലുകളിൽ നടിമാർക്കാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്.

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി വൈഗ റോസ്. തമിഴിലും മലയാളത്തിലുമായി ഒരുപാട് സീരിയലുകളിലും അതുപോലെ സിനിമയിലും വൈഗ അഭിനയിച്ചിട്ടുണ്ട്. മലയാളി ആണെങ്കിലും ഇപ്പോൾ വൈഗാ തമിഴ് നാട്ടിലെ ചെന്നൈയിലാണ് താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മലയാള സിനിമയിലാണ് വൈഗാ ആദ്യമായി അഭിനയിച്ചത്.

ഓർഡിനറി, കളിയച്ഛൻ തുടങ്ങിയ സിനിമകളിലും വൈഗ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിൽ കളേഴ്സ് കോമഡി നൈറ്റ് എന്ന ഷോയിൽ അവതാരകയാണ് ഇപ്പോൾ വൈഗ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാന്നിദ്ധ്യമാണ് വൈഗ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ വൈഗ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ കൈയിലെടുത്തിട്ടുണ്ട്.

മഴവിലിന്റെ നിറത്തിലുള്ള സാരി ധരിച്ചുള്ള വൈഗയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ ടോപ്പിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിനീഷ് കെ.ആറാണ് ഫോട്ടോസ് എടുത്തത്. സജനി മന്ദാരയാണ് വൈഗയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ചിത്രങ്ങൾ നൽകിയിട്ടുള്ളത്.


Posted

in

by