‘കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടതോ!! സാരിയിൽ ഏഴഴകിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

‘കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടതോ!! സാരിയിൽ ഏഴഴകിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

ലഭിക്കുന്ന കഥാപാത്രം അത് ചെറുതാണെങ്കിലും കൂടിയും അത് ചെയ്യുന്ന വളരെ ചുരുക്കം ചില നായികാനായകന്മാരെ മലയാള സിനിമയിലുള്ളൂ. കഥയിൽ വലിയ സ്വാതീനം ചിലത്തുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ അവർ ചെറിയ റോളുകൾ ചെയ്യാറുള്ളൂ എന്നതാണ് സത്യം. എങ്കിൽ അതിനെല്ലാം നേരെ വിപരീതമായി ചിന്തിക്കുന്ന ഒരു താരമാണ് നടി മാളവിക മേനോൻ.

കിട്ടുന്നത് അത് ചെറിയ റോളാണെങ്കിൽ കൂടിയും മാളവിക അത് ചെയ്യാറുണ്ട്. നായികയായി കുറച്ച് സിനിമകളിൽ തിളങ്ങിയിട്ടുള്ള ഒരു താരമാണ് മാളവിക. അതുകൊണ്ട് തന്നെ താരത്തിന്റെ ആരാധകർ അത്തരം റോളുകളാണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്. നിദ്ര എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിച്ചതെങ്കിലും കൂടുതൽ ശ്രദ്ധിച്ചത് ഹീറോയിൽ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ തിളങ്ങിയ ശേഷമാണ്.

916 എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. സിനിമയിൽ വലിയ റോളുകൾ അധികം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ലായെന്നതും എടുത്തുപറയേണ്ട ഒന്നാണ്. ഈ വർഷമിറങ്ങിയ നിരവധി സൂപ്പർഹിറ്റുകളിൽ മാളവിക ഭാഗമായിട്ടുണ്ട്. അതും മിക്ക സിനിമകളിലും ചെറിയ വേഷങ്ങളാണ്. ഒരു നായികനടി ഇത്തരം റോളുകൾ ചെയ്യുന്നത് അധികം കാണാൻ സാധിക്കുകയില്ല.

ഇപ്പോഴിതാ കേരള പിറവി ദിനത്തിൽ തന്റെ ആരാധകർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സാരിയിലുള്ള മനോഹരമായ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് മാളവിക മേനോൻ. സ്വയംവര സിൽക്സിന്റെ സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്. ട്രഡീഷണൽ ലുക്കിൽ ഇത്രയും ഭംഗിയുള്ള നടി വേറെയില്ലെന്നും കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്നിങ്ങനെ കമന്റുകളും വന്നിട്ടുണ്ട്.

CATEGORIES
TAGS