‘ബാലിയിൽ അവധി ആഘോഷിച്ച് നടി മൃദുല മുരളി, ബീച്ചിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ നായകനായ റെഡ് ചിലീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മൃദുല മുരളി. അതിൽ വരദ ഭട്ടത്തിരിപ്പാട് എന്ന റോളിലാണ് മൃദുല അഭിനയിച്ചത്. അതിന് ശേഷം എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലാണ് മൃദുല അഭിനയിച്ചു. ടെലിവിഷൻ ഷോകളിൽ അവതാരകയായി തിളങ്ങിക്കൊണ്ടാണ് മൃദുല കരിയർ ആരംഭിക്കുന്നത്. അതിന് ശേഷമാണ് അഭിനയത്തിലേക്ക് തിരിയുന്നത്.

തമിഴിൽ നാഗരാജ ചോലൻ എം.എ, എം.എൽ.എ എന്ന ചിത്രത്തിൽ അഭിനയിച്ച് അവിടെയും ശ്രദ്ധനേടാൻ മൃദുലയ്ക്ക് സാധിച്ചെങ്കിലും അഭിനയത്രിയായി മികച്ച വേഷങ്ങളിൽ തിളങ്ങാൻ മൃദുലയ്ക്ക് സാധിച്ചിരുന്നില്ല. രാഗദേശ് എന്ന ഹിന്ദി ചിത്രത്തിലും ചെറിയ ഒരു റോളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. ഇവ കൂടാതെ മലയാളത്തിലും തമിഴിലുമായി കുറച്ച് സിനിമകളിലും മൃദുല അഭിനയിച്ചിരുന്നു.

ഈ വർഷം തമിഴിൽ ഇറങ്ങിയ പിസ്തയാണ് മൃദുലയുടെ അവസാന റിലീസ് ചിത്രം. 2020-ലായിരുന്നു മൃദുലയുടെ വിവാഹം. നിതിൻ മാലിനി വിജയ് എന്നാണ് മൃദുലയുടെ ഭർത്താവിന്റെ പേര്. ഭർത്താവ് ആഡ് ഫിലിം സംവിധായകനാണ്. മൃദുലയുടെ സഹോദരൻ മിഥുൻ മുരളിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിനിയാണ് മൃദുല. മികച്ചയൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മൃദുല.

ഇപ്പോഴിതാ ഇൻഡോനേഷ്യയിലെ ബാലിയിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ് മൃദുല. ബാലിയിൽ നിന്നുള്ള കിടിലം ചിത്രങ്ങൾ മൃദുല പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിൽ തന്നെ ബീച്ചിലും പൂളിൽ നിന്നുമുള്ള ചിത്രങ്ങൾ അതീവ ഗ്ലാമറസാണ്. ഫോട്ടോസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുമുണ്ട്. ഹോട്ടി എന്നൊക്കെ ആരാധകരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.


Posted

in

by