‘സർപ്രൈസ് ജന്മദിന പാർട്ടി ഒരുക്കി സുഹൃത്തുക്കൾ, കീർത്തി സുരേഷ് ചെയ്തത് കണ്ടോ..’ – വീഡിയോ വൈറൽ

ബാലതാരമായി സിനിമയിൽ അഭിനയിച്ച് പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന നായികനടിയായി മാറിയ താരമാണ് നടി കീർത്തി സുരേഷ്. കുബേരനിലെ ബാലതാരമായി കുട്ടിയിൽ നിന്ന് കീർത്തി ഇന്ന് ഒരുപാട് മാറി കഴിഞ്ഞു. മലയാളത്തിൽ തന്നെയാണ് നായികയായി തുടങ്ങിയതെങ്കിലും കീർത്തി സുരേഷ് ഇപ്പോൾ കൂടുതൽ സിനിമകൾ ചെയ്യുന്നത് തമിഴിലും തെലുങ്കിലുമൊക്കെയാണ്.

കീർത്തി തന്റെ മുപ്പതാം ജന്മദിനം ഈ അടുത്തിടെയാണ് ആഘോഷിച്ചത്. കീർത്തിക്ക് അർദ്ധരാത്രിയിൽ തന്നെ സുഹൃത്തുക്കൾ ചേർന്ന് സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു. തന്റെ വളർത്തു നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും കൂട്ടുകാർക്ക് നൽകിയ സർപ്രൈസ് പാർട്ടിയുടെ വീഡിയോയും ചിത്രങ്ങളും കീർത്തി സുരേഷ് പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ 17-നാണ് ആയിരുന്നു താരത്തിന്റെ ജന്മദിനം.

അതുകൊണ്ട് തന്നെ അന്ന് പോസ്റ്റ് ചെയ്യാൻ പറ്റാതിരുന്നത് കൊണ്ടാണ് താരം ഏറെ വൈകി പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ തമിഴ് നാട്ടിലെ ഒരു അനാഥാലയത്തിലെ കുട്ടികൾക്ക് ഒപ്പവും താരം തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അവിടെയുള്ള കുട്ടികൾക്ക് ഒപ്പം നിന്ന് കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പം തന്നെ കീർത്തി സുരേഷ് പങ്കുവച്ചിട്ടുണ്ട്. സുന്ദരി എന്നാണ് നടി പാർവതി തിരുവോത്ത് പോസ്റ്റിന് താഴെ നൽകിയ കമന്റ്.

ടോവിനോയ്ക്ക് ഒപ്പമുള്ള വാശിയാണ് കീർത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തെലുങ്കിലും തമിഴിലുമായി രണ്ട് സിനിമകൾ വീതം കീർത്തിയുടെ പുറത്തിറങ്ങാനുണ്ട്. ഇതിൽ ഒന്ന് ചിരഞ്ജീവിക്ക് ഒപ്പവും അതുപോലെ തമിഴിലെ ഒന്ന് മാരി സെൽവരാജ് ചിത്രവുമാണ്. അതുകൊണ്ട് താരത്തിന്റെ ആരാധകർ ഏറെ ഉറ്റുനോക്കുന്നുണ്ട്. താരത്തിന്റെ വിവാഹത്തെ കുറിച്ചും ചില വാർത്തകൾ വന്നിരുന്നു.