‘സരിഗമപ ഫൈനലിസ്റ്റ് കീർത്തന വിവാഹിതയാകുന്നു, സന്തോഷം പങ്കുവച്ച് താരം..’ – ചിത്രങ്ങൾ കാണാം

‘സരിഗമപ ഫൈനലിസ്റ്റ് കീർത്തന വിവാഹിതയാകുന്നു, സന്തോഷം പങ്കുവച്ച് താരം..’ – ചിത്രങ്ങൾ കാണാം

സീ കേരളത്തിലെ മ്യൂസിക് റിയാലിറ്റി ഷോയായിരുന്ന സരിഗമപയിലെ ഫൈനലിസ്റ്റും ഗായികയുമായ കീർത്തന എസ്.കെ വിവാഹിതയാകുന്നു. സരിഗമപയിൽ വരുന്നതിന് മുമ്പ് തന്നെ മറ്റു റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് കീർത്തന. ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ ജൂനിയറിൽ ഒരു മത്സരാർത്ഥി ആയിരുന്നു കീർത്തന.

അതുപോലെ ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർ സിങ്ങർ സീസൺ 7-ലെ സെമി-ഫൈനലിസ്റ്റുകളിൽ ഒരാളുമായിരുന്നു കീർത്തന. ഇത് കൂടാതെ സിനിമകളിൽ പിന്നണി ഗായികയായും നിറഞ്ഞ് നിൽക്കുന്ന കീർത്തന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ്.

ആർക്കിടെക്റ്റായ സൂരജ് സത്യനാണ് കീർത്തനയുടെ വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രമാണ് കീർത്തന പോസ്റ്റ് ചെയ്തിട്ടുള്ളത്. കോഴിക്കോട് ഹൈസൺ ഹെറിറ്റേജ് വച്ചായിരുന്നു വിവാഹനിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്.

വിവാഹതീയതി എന്നാണെന്ന് കീർത്തന പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. ലൈറ്റ്സ് ഓൺ ക്രീയേഷൻസാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള ലെഹങ്ക ധരിച്ചാണ് കീർത്തന വിവാഹനിശ്ചയ ചടങ്ങളിൽ പങ്കെടുത്തത്. കീർത്തനയുടെ ഒരുപാട് ആരാധകർ ഫോട്ടോയ്ക്ക് താഴെ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS