ഇൻഡോറും ഔട്ട്‌ ഡോറും മനോഹരം..!! ചെന്നൈയിലെ വീട് പരിചയപ്പെടുത്തി നടൻ കാളിദാസ്‌

ഇൻഡോറും ഔട്ട്‌ ഡോറും മനോഹരം..!! ചെന്നൈയിലെ വീട് പരിചയപ്പെടുത്തി നടൻ കാളിദാസ്‌

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ് നടന്‍ ജയറാമിന്റെത്. കുടുംബസമേതം സിനിമ പ്രവര്‍ത്തകരായതിനാല്‍തന്നെ എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ജയറാമിന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറ്.

ഇപ്പോഴിതാ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ച് മകന്‍ കാളിദാസും എത്തിയിരിക്കുകയാണ്. മലയാളികള്‍ ആണെങ്കിലും ജയറാമും കുടുംബവും ഏറെ കാലമായി ചെന്നൈയിലാണ് താമസം. വല്‍സരവാക്കത്തുള്ള ജയറാമിനെ വീടിന്റെ പേര് അശ്വതി(പാര്‍വതി) എന്നാണ്. പ്രണയിച്ചാണ് ജയറാമും അശ്വതിയും വിവാഹം ചെയ്തിരുന്നത്.

ജയറാമിന്റെ തുടക്കകാലം മുതല്‍ തന്നെ അശ്വതി ഒപ്പമുള്ളതിനാല്‍ ജീവിതത്തില്‍ നേടിയെടുത്ത ആദ്യ വീടിന് ജയറാം അശ്വതി എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. കൃഷിക്ക് യോജിച്ച വിധത്തിലാണ് ജയറാമിന്റെ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്തായിരുന്നു ജയറാം ഏറെ സമയം കുടുംബത്തോടൊപ്പം നിന്നിരുന്നത്.

മകന്‍ കാളിദാസ് ഇപ്പോള്‍ തമിഴ് സിനിമയില്‍ സജീവമായി നിലനില്‍ക്കുകയാണ്. വിവാഹത്തോടെ പാര്‍വതി അഭിനയരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. മകള്‍ മാളവിക മോഡലിങ് ചെയ്യുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി കാളിദാസ് ഇപ്പോള്‍ വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. അച്ഛനെ വീട്ടില്‍ കൃഷി ചെയ്യാന്‍ സഹായിച്ചത് വലിയൊരു മികച്ച അനുഭവമായി താന്‍ കണക്കാക്കുകയാണെന്നും കാളിദാസന്‍ അഭിമുഖത്തിലൂടെ പറയുന്നു.

പ്രിയപ്പെട്ട വളര്‍ത്തു നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അനുജത്തി മാളവികയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് വളര്‍ത്തുനായയെ വാങ്ങിയതെന്നും എന്നാല്‍ ഇപ്പോള്‍ അവന്‍ വീട്ടിലെ അംഗത്തെപോലെയാണെന്നും കാളിദാസ് പറയുന്നു.

CATEGORIES
TAGS