‘നമ്മൾ വിചാരിച്ച ആളല്ല സാർ!! കടൽ തീരത്ത് ചാടിക്കളിച്ച് സീരിയൽ നടി ജസീല പർവീൺ..’ – ഫോട്ടോസ് വൈറൽ
സിനിമയിലെ പോലെ തന്നെ മലയാളികൾ അല്ലാതെ അന്യഭാഷയിൽ നിന്ന് അഭിനയിക്കാൻ വരുന്ന താരങ്ങൾ ഒരുപാട് ടെലിവിഷൻ സീരിയൽ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ ഒരു മലയാളി താരത്തിനെക്കാൾ പിന്തുണ അവർക്ക് ലഭിക്കാറുമുണ്ട്. പതിയെ പതിയെ അവർ ഇവിടെ തന്നെ നിറസാന്നിദ്ധ്യമായി മാറുകയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുകയും ചെയ്യും.
സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ കൂടുതൽ പേർക്ക് സുപരിചിതയായ സീരിയൽ നടിയാണ് ജസീല പർവീൺ. മുംബൈ സ്വദേശിനിയായ ജസീല സൂര്യ ടി.വിയിലെ തേനും വയമ്പും എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഫ്ലാവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന സീരിയലിൽ ശ്രേയ ചാക്കോ തട്ടിൻപുറത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
ജിമ്മുകളിൽ കൃത്യമായ വർക്ക് ചെയ്യുന്ന ഒരാളായ ജസീലയ്ക്ക് അസാമാന്യ മെയ്‌വഴക്കം ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കടൽ തീരത്ത് ഉയരത്തിൽ ചാടി പല പോസുകളിൽ നിൽക്കുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്. സെനി പി ആറുകാട്ട് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ ജസീലയെ കാണാൻ ഹോട്ട് ആയിട്ടുണ്ടെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു.
ഫ്ലാവേഴ്സിലെ സീത സീരിയൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ജസീല സ്റ്റാർ മാജിക് എന്ന ഷോയിൽ പങ്കെടുക്കാൻ എത്തിയത്. അതിൽ വന്ന ശേഷം യുവതി-യുവാക്കളുടെ വരെ മനസ്സിൽ സ്ഥാനം നേടാൻ ജസീലയ്ക്ക് കഴിഞ്ഞു. മറ്റു സ്ത്രീ സഹമത്സരാർത്ഥികളെക്കാൾ ഫിറ്റ്നെസ് ഉണ്ടായതുകൊണ്ട് ഗെയിമുകളിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ ജസീലയ്ക്ക് എളുപ്പം സാധിച്ചു.