‘യാ മോനെ!! ആരാധകരെ അമ്പരിപ്പിച്ച് കൃഷ്ണ പ്രഭയുടെ ഡാൻസ്, പൊളിയെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ താരങ്ങൾ സോഷ്യൽ മീഡിയകളിലും സജീവമായി നിൽക്കാറുണ്ട്. ഫോളോവേഴ്സായി വരുന്ന ആരാധകരെ ഒട്ടും മടുപ്പിക്കാതെ ഇരിക്കാൻ താരങ്ങൾ പ്രതേകം ശ്രദ്ധിക്കാറുണ്ട്. നടിമാരാണെങ്കിൽ സ്ഥിരമായി ഫോട്ടോഷൂട്ടുകളും റീൽസും ഒക്കെ പങ്കുവച്ച് സ്ഥിര സാന്നിദ്ധ്യമായി നിൽക്കുമ്പോൾ നടന്മാരും ഒട്ടും പിന്നിൽ അല്ലാത്ത രീതിയാണ്.

ഇങ്ങനെ സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി സജീവമായി നിൽക്കുന്ന ഒരാളാണ് നടി കൃഷ്ണപ്രഭ. മാടമ്പി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന കൃഷ്ണപ്രഭ സിനിമ രംഗത്ത് കഴിഞ്ഞ 15 കൊല്ലത്തിൽ അധികമായി തുടരുന്ന ഒരാളാണ്. കൃഷ്ണയും ഫോട്ടോഷൂട്ടുകളും ഡാൻസ് റീൽസും പാട്ടുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്.

പലരും കൃഷ്ണ അതിമനോഹരമായി പാടുമെന്ന് അറിയുന്നത് തന്നെ ഇങ്ങനെ വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴാണ്. ഡാൻസ് റീൽസ് ചെയ്യുമ്പോൾ കൃഷ്ണയ്ക്ക് ഒപ്പം സ്ഥിരമായി മറ്റൊരു നർത്തകിയെ കൂടി കാണാം. താരത്തിന്റെ സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവാണ് ഒപ്പമുണ്ടാവുക. പതിവ് പോലെ തന്നെ ഈ കഴിഞ്ഞ ദിവസവും ഇരുവരും ഡാൻസ് റീൽസ് പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ട്രെൻഡായ ഒരു പാട്ടിനാണ് ഈ തവണ കൃഷ്ണപ്രഭയും സുനിതയും ചുവുടവച്ചിരിക്കുന്നത്. സ്കിൻ ഫിറ്റ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് കൃഷ്ണയും സുഹൃത്തും ഡാൻസ് ചെയ്തിരിക്കുന്നത്. ആരാധകരെ ശരിക്കും അമ്പരിപ്പിച്ചിരിക്കുകയാണ് കൃഷ്ണ. ഇളം മൂടൽമഞ്ഞിലാണ് നൃത്തം ചെയ്തിരിക്കുന്നത്. ഡാൻസ് ചെയ്യുന്നതിനോടൊപ്പം മനോഹരമായ ഒരു ബാക്ക് ഗ്രൗണ്ടും ആരാധകർക്ക് വീക്ഷിക്കാൻ സാധിച്ചു.


Posted

in

by