‘മോഹൻലാൽ എങ്ങനെ മോഹൻലാൽ ആയി എന്ന് ഇപ്പോഴാണ് മനസ്സിലായത്..’ – അനുഭവം പങ്കുവച്ച് ദുർഗ കൃഷ്ണ

‘മോഹൻലാൽ എങ്ങനെ മോഹൻലാൽ ആയി എന്ന് ഇപ്പോഴാണ് മനസ്സിലായത്..’ – അനുഭവം പങ്കുവച്ച് ദുർഗ കൃഷ്ണ

മലയാള സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ, ബോക്സ് ഓഫീസിലെ താരചക്രവർത്തി എന്നൊക്കെ വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. മോഹൻലാലിൻറെ അഭിനയത്തോട് ആരാധന തോന്നാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ മോഹൻലാലിൻറെ കടുത്ത ആരാധകരായിട്ടുണ്ട്. താരങ്ങളുടെ പല അഭിമുഖങ്ങളിൽ നിന്നും അത് വ്യക്തമാണ്.

ഇപ്പോഴിതാ മോഹൻലാലിൻറെ കടുത്ത ആരാധികയായ നടി ദുർഗ കൃഷ്ണ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം ഒരു സ്വാകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ജീത്തു ജോസഫും മോഹൻലാലും ദൃശ്യത്തിന് ശേഷം ഒന്നിച്ച റാം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയത്തിയായി എത്തുന്നത് ദുർഗ ആണ്.

മോഹൻലാൽ എങ്ങനെ മോഹൻലാലായി എന്ന് തനിക്ക് മനാസ്സിലായത് ഇപ്പോഴാണെന്നും വലുപ്പച്ചെറുപ്പും ഇല്ലാതെ അദ്ദേഹം എല്ലാവരോടും ഒരേ മനസ്സോടെ പെരുമാറുന്ന ഒരാളാണെന്നും ദുർഗ വ്യക്തമാക്കി. ‘ലൈറ്റ് പിടിക്കുന്ന ചേട്ടനോട് ആ രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്. ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തിൽ നിന്നും.

അഭിനയത്തിൽ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന ഒരാളാണ് അദ്ദേഹം. ലാലേട്ടനൊപ്പം റാം എന്ന ചിത്രത്തിൽ അതും അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാൻ പറ്റി. അത് തീർത്തും സ്വപ്‌നതുല്യവും സന്തോഷം നിറഞ്ഞതുമായ കാര്യമാണ്..’, ദുർഗ പറഞ്ഞു. അഭിനയത്തിൽ ഗ്യാപ് വന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും താരം മറുപടി പറഞ്ഞു.

‘സിനിമയിൽ നിന്ന് മാറ്റി നിർത്തിയതായി എനിക്ക് തോന്നിയിട്ടില്ല. ചെറുതും വലുതുമെന്ന രീതിയിൽ സിനിമയെ നോക്കികാണാറില്ല. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. അതിനാലാണ് ഗ്യാപ്പ് വന്നത്..’, ദുർഗ പറയുന്നു. ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് അടുത്തിടെ ദുർഗയുടെ കഴിഞ്ഞത്.

CATEGORIES
TAGS