‘തമാശയിലെ ബബിത ടീച്ചർ ആൾ പുലി തന്നെ!! ദിവ്യപ്രഭ ചെയ്തത് കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ വൈറൽ

‘തമാശയിലെ ബബിത ടീച്ചർ ആൾ പുലി തന്നെ!! ദിവ്യപ്രഭ ചെയ്തത് കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ വൈറൽ

അഭിനേതാക്കൾ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നതിന്റെ ഫലം ചിലപ്പോൾ ഒറ്റ ചിത്രത്തിലൂടെ തന്നെ ചിലർക്ക് ലഭിക്കാറുണ്ട്. ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും വളരെ പെട്ടന്ന് തന്നെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ധാരാളം താരങ്ങളും സിനിമ ലോകത്തുണ്ടായിട്ടുണ്ട്. വിനയ് ഫോർട്ടിന്റെ തമാശ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ദിവ്യപ്രഭ.

അതായിരുന്നില്ല ദിവ്യയുടെ ആദ്യ സിനിമ. അനുശ്രീക്ക് ഒപ്പമുള്ള ഇതിഹാസയിലാണ് ദിവ്യ പ്രഭ ആദ്യമായി അഭിനയിക്കുന്നത്. അത് കഴിഞ്ഞ് തമിഴിൽ കായൽ എന്ന സിനിമയിൽ അഭിനയിച്ചു. രാജീവ് പിള്ളയുടെ വേട്ടയിലും അഭിനയിച്ചിട്ടുള്ള ദിവ്യയ്ക്ക് മഹേഷ് നാരായൺ ചിത്രമായ ടേക്ക് ഓഫിലെ നേഴ്സായി അഭിനയിച്ച ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്.

കമ്മാരസംഭവം, നോൺ സെൻസ്, പ്രതി പൂവൻകോഴി, നിഴൽ, മാലിക് തുടങ്ങിയ സിനിമകളിൽ ഒന്നിന് പിറകെ ഒന്നായി ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് താരം. മഹേഷ് നാരായണന്റെ തന്നെ അറിയിപ്പ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച് നിൽക്കുകയാണ് ദിവ്യപ്രഭ ഇപ്പോൾ. ആ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ദിവ്യപ്രഭയുടെ ആരാധകർ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുകയാണ് ദിവ്യപ്രഭ. ഒരു കാല് ഭീതിയിൽ ചവിട്ട് നേരെ തിരിഞ്ഞ് കൈ തറയിൽ കുത്തി, മറ്റേ കാല് മുകളിലേക്ക് ഉയർത്തി നിൽക്കുന്ന ഒരു ചലഞ്ചാണ് ദിവ്യപ്രഭ ഏറ്റെടുത്ത് ചെയ്തത്. ബബിത ടീച്ചർ നമ്മൾ വിചാരിച്ച ആളല്ലായിരുന്നു അല്ലേ എന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തത്. എന്തായാലും ദിവ്യപ്രഭയുടെ വീഡിയോ ഇപ്പോൾ വൈറലാണ്.

CATEGORIES
TAGS