‘എന്റെ ബട്ടർഫ്ലൈ!! സൂര്യകാന്തി പൂക്കൾക്ക് ഇടയിൽ പാറി പറന്ന് അമൃത, ഷൂട്ട് ചെയ്‌ത്‌ ഗോപി സുന്ദർ..’ – വീഡിയോ വൈറലാകുന്നു

സിനിമയിലെ അഭിനേതാക്കളെ പോലെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടരാണ് സംഗീത സംവിധായകരും ഗായകരും. പല സിനിമകൾക്കും ഒരു ഉണർവ് നല്കാൻ മിക്കപ്പോഴും സംഗീതത്തിന് സാധിച്ചിട്ടുണ്ട്. പാട്ടിന്റെ ലോകത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ രണ്ട് പേരാണ് സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായികയായി അമൃത സുരേഷ്.

റിയാലിറ്റി ഷോയിലൂടെ വന്ന അമൃത ഇന്ന് ഒരുപാട് സിനിമകളിൽ പാടിയപ്പോൾ ഗോപി സുന്ദർ സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. മികച്ച ഒരുപിടി ഗാനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഗോപി സുന്ദറും സ്വരമാധുര്യം കൊണ്ട് പ്രിയങ്കരിയായ അമൃത സുരേഷും ഒരുമിച്ചു ജീവിക്കാൻ പോകുന്നുവെന്ന വാർത്ത 2 മാസം മുമ്പാണ് പുറത്തുവന്നത്. ഇരുവരും ജീവിതത്തിൽ വേറെ വിവാഹം ചെയ്തിട്ടുള്ളവരാണ്.

രണ്ടുപേരും അത് വേണ്ടെന്ന് വച്ചിട്ടാണ് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. അമൃതയുടെയും കുഞ്ഞുമകളും അമ്മയ്ക്കുമാണ്. ഇരുവരും ഈ കാര്യം സ്ഥിരീകരിച്ച് ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. കൂട്ടത്തിൽ കൂടുതൽ കേൾക്കേണ്ടി വന്നത് ഗോപി സുന്ദറിനായിരുന്നു. അതിന് കാരണമായി പറയുന്നത് ഗോപി സുന്ദർ ആദ്യ വിവാഹത്തിന് ശേഷം മറ്റൊരു ലിവിങ് ടുഗതർ റിലേഷനിൽ ഉണ്ടായിരുന്നു. അതും കഴിഞ്ഞാണ് അമൃതയുമായി ഒന്നിക്കാത്തത്.

ഇപ്പോഴിതാ അമൃതയുടെ ഒരു മനോഹരമായ വീഡിയോ ഗോപിസുന്ദർ പങ്കുവച്ച ഗോപി സുന്ദറിന് വീണ്ടും ധാരാളം മോശം കമന്റുകൾ ലഭിച്ചിരിക്കുകയാണ്. “എന്റെ പൂമ്പാറ്റ” എന്നാണ് വീഡിയോയ്ക്ക് ഗോപിസുന്ദർ നൽകിയ ക്യാപ്ഷൻ. “പൂമ്പാറ്റ ഗിരീഷ്, ഈ പൂമ്പാറ്റ എത്ര നാൾ ഉണ്ടാകും, തേൻ കുടിക്കുന്നു പറക്കുന്നു പരാഗണം, പറന്നുപോകാതെ നോക്കിക്കോ ഇങ്ങനെ പോകുന്നു മലയാളികളുടെ ചില കമന്റുകൾ. കമന്റുകളോട് ഒന്നും ഗോപിസുന്ദർ പ്രതികരിച്ചിട്ടില്ല.