‘ഗർഭിണിയാണെന്ന് നടി ദർശന ദാസ്, കുഞ്ഞുവയറുമായി സെൽഫി പങ്കുവച്ച് താരം..’ – ചിത്രം വൈറൽ

കുടുംബപ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്ന കറുത്തമുത്തിലെ നെഗറ്റീവ് റോളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ദർശന ദാസ്. ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യാൻ പറ്റുമെന്ന് ഇതിനോടകം തന്നെ ദർശന തെളിയിച്ചു കഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ദർശന ഇപ്പോൾ.

2020-ന്റെ തുടക്കത്തിലായിരുന്നു സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത അനൂപിനെയാണ് ദർശന തന്റെ വരനായി സ്വീകരിച്ചത്. ഷൂട്ടിംഗ് സെറ്റിൽ ആരംഭിച്ച പ്രണയം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. വിവാഹശേഷം സീരിയൽ അഭിനയം തുടരുന്ന ദർശന തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം.

താൻ ഗർഭിണിയാണെന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു മിറർ സെൽഫിയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ദർശന. ‘ഉള്ളിലുള്ള നിന്റെ തുടിപ്പുകൾക്ക് പകരം വെക്കാൻ മറ്റൊരു വികാരത്തിനും ആകില്ല..’ എന്ന ക്യാപ്ഷനോടെയാണ് ദർശന സെൽഫി പോസ്റ്റ് ചെയ്തത്. താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകരാണ് ദർശനയ്ക്ക് ആശംസകളും സുഖവിവരങ്ങളും അറിയിച്ച് കമന്റുകൾ ഇട്ടത്.

കുഞ്ഞു വയറിൽ മേലെ തലോടുന്ന ചിത്രമാണ് ദർശന പോസ്റ്റ് ചെയ്തത്. സീ കേരളത്തിൽ സംപ്രേക്ഷണം സുമംഗലി ഭവ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് ദർശനയും അനൂപും ആദ്യമായി കണ്ടുമുട്ടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് അനൂപിനെ വിവാഹം ചെയ്തതെന്ന് ദർശന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സീരിയലിൽ ദർശന വന്നിട്ട് 6 വർഷമായി കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ് ദർശന ചെയ്തത്. വില്ലത്തി കഥാപാത്രങ്ങളും ജീവിതത്തിലെ ദർശനയും തമ്മിൽ യാതൊരു ബന്ധുവുമില്ല എന്നാണ് ദർശനയുടെ പോസ്റ്റുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം എന്ന സീരിയലിലാണ് ദർശന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

CATEGORIES
TAGS
OLDER POST‘ഗുരുവായൂരപ്പന്റെ മുന്നിൽ നടി ശരണ്യയുടെ കഴുത്തിൽ താലി ചാർത്തി മനേഷ്..’ – വെഡിങ് വീഡിയോ വൈറൽ