‘ഭർത്താവിന്റെ വീട്ടിലെ ഓരോ വസ്തുവിലും ഇത് ‘നിന്റെ അച്ഛൻ കണ്ട മുതലല്ല..” – അശ്വതിയുടെ കുറിപ്പ് വൈറൽ

ഈ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച ഒരു സംഭവം നമ്മൾ എല്ലാവരും അറിഞ്ഞത്. കിടപ്പുമുറിയിൽ പാമ്പിന്റെ കടിയേറ്റ് ‘ഉത്രാ’ എന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവാണ് അതിന് പിന്നിൽ പ്രവർത്തിച്ച ആളെന്ന കാര്യം ഞെട്ടലോടുകൂടിയാണ് നമ്മളോരോത്തരും വാർത്ത കണ്ടത്. ഭർത്താവ് സൂരജ് കുറ്റം സമ്മതിക്കുകയും പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.

മാതാപിതാക്കൾ ആർഭാടമായി നടത്തിയ വിവാഹമായിരുന്നു ഉത്രയുടേത്. സ്വർണവും പണവും മാസപ്പടിയും എല്ലാം കൊടുത്തിട്ടും അവർക്ക് അവരുടെ മകളെ നഷ്ടമായി. ഈ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിരവധി അഭിപ്രായങ്ങൾ സ്വത്തും പണവും സ്വർണവും എല്ലാം നൽകി പെൺകുട്ടികളെ ഇങ്ങനെ കെട്ടിച്ചുവിടേണ്ട കാര്യമുണ്ടോ?? ഇതായിരുന്നു കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം.

ഇപ്പോഴിതാ അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ‘പഴയ തലമുറയോട് ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഇനിയും വിവാഹിതരാവാത്ത പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ കുറിപ്പ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് അശ്വതി അത് തന്റെ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

കല്യാണച്ചിലവുകൾ അച്ഛന്റെയും അമ്മയുടെയും തലയിൽ വച്ച് കൊടുക്കുന്ന പെൺകുട്ടികൾ കൂടുതലും സ്വന്തം വിവാഹത്തിന്റെ ചിലവ് സ്വന്തമായി വഹിച്ചോളാം എന്ന് വിചാരിക്കുന്ന എത്ര പെൺകുട്ടികൾ നമുക്കിടയിൽ ഉണ്ടാവുമെന്ന് അശ്വതി ചോദിക്കുന്നു. വിവാഹസ്വപ്നങ്ങൾ കാണുമ്പോൾ ഇനി അങ്ങനെ കൂടി കാണാൻ ശ്രമിക്കുവെന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്. അശ്വതിയുടെ കുറിപ്പ് വായിക്കാം :-

CATEGORIES
TAGS
OLDER POST‘ഞാനും എൻ്റെ ടീമും രണ്ടു വർഷമായി അതിന്റെ റിസേർച്ചിലാണ്..’ – സംവിധായകൻ ശ്രീകുമാർ മേനോൻ