‘ജനിച്ചതും വളർന്നതും ചേരിയിലാണ്; ജീവിതവഴിയിൽ അച്ഛനും 2 സഹോദരങ്ങളും മരിച്ചു..’ – മനസ്സ് തുറന്ന് നടി ഐശ്വര്യ രാജേഷ്

‘ജനിച്ചതും വളർന്നതും ചേരിയിലാണ്; ജീവിതവഴിയിൽ അച്ഛനും 2 സഹോദരങ്ങളും മരിച്ചു..’ – മനസ്സ് തുറന്ന് നടി ഐശ്വര്യ രാജേഷ്

ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഐശ്വര്യ രാജേഷ്. ‘നീതാനാ അവൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. 2015ൽ പുറത്തിറങ്ങിയ ‘കാക്കാ മുട്ടൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി.

ദുൽഖർ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ വൈദേഹി എന്ന നായികാ കഥാപാത്രം ചെയ്ത മലയാളത്തിലും താരം അഭിനയിച്ചു. രണ്ട് മലയാള ചിത്രങ്ങളിലെ താരം അഭിനയിച്ചോളൂവെങ്കിൽ കൂടിയും നിരവധി മലയാളി ആരാധകർ താരത്തിന് ഉണ്ടായി. കലൈഞ്ജർ ടി.വിയിലെ മാനാട മയിലാട എന്ന റിയാലിറ്റി ഷോയിൽ മൂന്നാമത്തെ സീസണിലെ പങ്കെടുത്ത് വിജയിയാവുകയും ചെയ്തിരുന്നു ഐശ്വര്യ.

ഇപ്പോഴിതാ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ ടെഡ് ടോക്ക്സിൽ വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായി ചെന്നൈയിലെ ഒരു ചേരിയിലാണ് ഐശ്വര്യ ജനിച്ചത്. ഐശ്വര്യയടക്കം വീട്ടിൽ 6 പേരാണ് ഉണ്ടായിരുന്നത്. അച്ഛൻ, അമ്മ, 3 സഹോദരന്മാരും പിന്നെ ഐശ്വര്യയും.

ഞങ്ങൾ എല്ലാവരും ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചത്. എനിക്ക് 8 വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചു. പിന്നെ അമ്മയാണ് ഞങ്ങളെ നോക്കിയത്. ഒരു പോരാളി ആയിരുന്നുവെന്നെന്റെ അമ്മ. ഞങ്ങള്‍ നാലുപേരെയും വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത്. രണ്ട് സഹോദരന്മാരെ ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതയാത്രയിൽ നഷ്ടപ്പെട്ടു.

അമ്മ എല്‍.ഐ.സി ഏജന്റായും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ജോലി ചെയ്തിട്ടുണ്ട്. മൂത്തചേട്ടൻ എനിക്ക് 12 വയസ്സുള്ളപ്പോൾ ആത്മഹ.ത്യ ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തത് അറിയില്ല. രണ്ടാമത്തെ ചേട്ടൻ പഠിത്തമൊക്കെ പൂർത്തിയാക്കി നല്ല ജോലിക്ക് ഒക്കെ കയറിയതാണ് പക്ഷെ വിധി ഞങ്ങളെ തോൽപ്പിച്ചു. ഒരു വാഹനാപകടത്തിൽ ചേട്ടൻ മരിച്ചു. ഞാനും ഇളയച്ചേട്ടനും അമ്മയും മാത്രമായി. ആ പ്രതിസന്ധിയിലാണ് ഒരു മകൾ എന്നനിലയിൽ കുടുംബത്തെ സംരക്ഷിക്കണമെന്ന് തീരുമാനം എടുത്തത്.

നിരവധി ജോലികൾ ചെയ്താണ് ഇന്ന് ഒരു സിനിമ നടിയായി എത്തി നിൽക്കുന്നുതെന്നും താരം പറഞ്ഞു. അമ്മയ്ക്ക് വേണ്ടിയാണ് താനൊരു സിനിമാനടിയായതെന്നും ഐശ്വര്യ പറഞ്ഞു. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വീഡിയോക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS