‘മര്യാദയ്ക്ക് ഡ്രസ്സ് ഇടാൻ പഠിക്ക്!! മോശം കമന്റിട്ട സ്ത്രീക്ക് കിടിലൻ മറുപടി കൊടുത്ത് അശ്വതി..’ – വീഡിയോ കാണാം

‘മര്യാദയ്ക്ക് ഡ്രസ്സ് ഇടാൻ പഠിക്ക്!! മോശം കമന്റിട്ട സ്ത്രീക്ക് കിടിലൻ മറുപടി കൊടുത്ത് അശ്വതി..’ – വീഡിയോ കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ടെലിവിഷൻ അവതാരകയാണ് അശ്വതി ശ്രീകാന്ത്. സൂരജ് വെഞ്ഞാറമൂടിന് ഒപ്പം ചെയ്ത കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതിയെ മലയാളികൾക്ക് സുപരിചിതമാകുന്നത്. അവതരണ രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് എത്തിയ അശ്വതിയും അവിടെയും ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചിരുന്നു.

അഭിനയം ശരിയാവില്ലെന്ന് പറഞ്ഞ ആളുകൾക്ക് മുന്നിലേക്ക് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുകയും ചെയ്തു അശ്വതി. 2010-ൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി തന്റെ കരിയർ ആരംഭിക്കുന്നത്. വിവാഹ ശേഷം ദുബായിലേക്ക് പോയ അശ്വതി അവിടെയും ആർ.ജെയായി ജോലി ചെയ്തിരുന്നു. പിന്നീടാണ് അശ്വതി ടെലിവിഷൻ രംഗത്തേക്ക് വരുന്നത്.

അഭിനയവും, അവതരണവും കൂടാതെ നല്ലയൊരു എഴുത്തുകാരി കൂടിയാണ് അശ്വതി. രണ്ട് പുസ്തകങ്ങളും അശ്വതി എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് അശ്വതി തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവയ്ക്കാൻ തുടങ്ങിയത്. ഗർഭിണിയായിരുന്ന സമയത്താണ് ചാനൽ തുടങ്ങിയത്. അതിന്റെ വിശേഷങ്ങളും പ്രസവ സംബന്ധമായ കാര്യങ്ങൾ പറഞ്ഞാണ് ആദ്യമൊക്കെ വീഡിയോസ് ഇട്ടിരുന്നത്.

പിന്നീട് പല തരം വീഡിയോകൾ അശ്വതി പങ്കുവെക്കാൻ തുടങ്ങി. ഈ കഴിഞ്ഞ ദിവസം സ്ത്രീകളുടെ ഗ്യാങ്ങിനെ കുറിച്ച് പറയുന്ന ഒരു വീഡിയോ അശ്വതി പങ്കുവച്ചിരുന്നു. അതിന് താഴെ ഫാത്തിമ എന്ന പേരിൽ ഒരു സ്ത്രീ “ആദ്യം നീ മര്യാദയ്ക്ക് ഡ്രസ്സ് ഇടാൻ പഠിക്ക് എന്നിട്ട് കാര്യം പറയാം..” എന്ന കമന്റ് ഇട്ടിരുന്നു. കമന്റ് ശ്രദ്ധയിൽപ്പെട്ട അശ്വതി അതിന് കിടിലൻ ഒരു മറുപടിയും കൊടുത്തു.

“അവനവന് ഇഷ്ടമുള്ള ഡ്രസ്സ് ഇടാനും അഭിപ്രായം പറയാനും ഫ്രീഡമുള്ള പെണുങ്ങളെ കാണുമ്പോ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും!! സാരമില്ല.. കാലം മാറി.. ഇനി അങ്ങോട്ട് ഇതൊക്കെ ശീലമായിക്കൊള്ളും..”, അശ്വതി കമന്റ് മറുപടി നൽകി. ഇതിന് മുമ്പും അശ്വതി തന്റെ ഫോട്ടോയ്‌ക്കോ വീഡിയോസിനോ ഇത്തരം മോശം കമന്റുകൾ വരുമ്പോൾ അവർക്ക് വേണ്ട രീതിയിലുള്ള മറുപടി കൊടുക്കാറുണ്ട്.

CATEGORIES
TAGS