‘ഫോട്ടോസ് കണ്ട് എൻജോയ് ചെയ്തിട്ടാണ് അവർ മോശം മെസ്സേജുകൾ അയക്കുന്നത്..’ – പ്രതികരിച്ച് അർച്ചന : വീഡിയോ
ചില മലയാളികളുടെ സദാചാരബോധത്തെ പലപ്പോഴായി പലയിടങ്ങളിൽ തകർന്ന് വീഴുന്നത് സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുള്ളതാണ് നമ്മൾ. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്ന് സംസാരിച്ചാൽ തുടങ്ങി, പെണ്ണിന്റെ വസ്ത്രത്തിന്റെ ഏറ്റക്കുറച്ചില് വരെ ചിന്തിച്ച് സദാചാരം വിളമ്പുന്ന ആളുകളുണ്ട്. എന്നാൽ പലപ്പോഴും ഇത്തരക്കാരുടെ മുഖമൂടി സോഷ്യൽ മീഡിയയിലൂടെ അഴിഞ്ഞു വീഴാറുണ്ട്.
ഒരു വശത്ത് പെൺകുട്ടികളുടെ ഫോട്ടോ കണ്ട് തൃപ്തി അണഞ്ഞിട്ട് മറുവശത്ത് അവർക്കെതിരെ സദാചാരം വിളമ്പുന്ന കമന്റുകളുമായി രംഗത്ത് വരാറുണ്ട്. ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു മോഡൽ ഷൂട്ടിന് താഴെ വന്ന കമന്റുകൾ അത്തരത്തിൽ ഉളളതാണ്. ഫോട്ടോയുടെ താഴെ സദാചാരകമന്റുകൾ ഇട്ടിട്ട് ഇൻബോക്സിൽ ചെന്ന് വൃത്തികേട് പറയുന്ന ഒരുപാട് പേരെ കാണാൻ സാധിക്കും.
വെഡിങ് ഫോട്ടോഷൂട്ട് തീം ആക്കി ചെയ്ത മോഡൽ ഷൂട്ട് കണ്ട് പലരും തെറ്റിദ്ധരിച്ച് സേവ് ദി ഡേറ്റ് ആണോ എന്ന് ചോദിക്കുകയുണ്ടായി. വിവാഹം ഇത്രത്തോളം തരംതാണോ എന്ന തരത്തിൽ കമന്റുകൾ ഫോട്ടോസിന് താഴെ വന്നുകൊണ്ടേ ഇരുന്നു. ഇപ്പോൾ ആ ഫോട്ടോഷൂട്ടിൽ മോഡലായ അർച്ചന അനിൽ എന്ന പെൺകുട്ടി ഇതിനെതിരെ വീഡിയോയിലൂടെ തുറന്നടിച്ചിരിക്കുകയാണ്.
‘ജോണി എന്ന ഫേക്ക് ഐഡിയിൽ നിന്ന് നന്നായി തെറി കേട്ടിട്ടുണ്ട്. എന്റെ വീട്ടുകാരെ നന്നായി ചീത്ത വിളിച്ചിട്ടുണ്ട്. എന്റെ അമ്മയെ അതുപോലെ അച്ഛനെയൊക്കെ വിളിച്ചു. ഡ്രസ്സ് ഒന്നുമില്ലാത്ത ഫോട്ടോയല്ല ഞാനിട്ടെ. ബ്രേസ്റ്റും വയറും കാണുന്നുണ്ട്. ഇത് കണ്ട് ഇവന്മാർക്ക് എന്താണ് തോന്നുന്നതെന്ന് എനിക്ക് അറിയില്ല. ഇവന്മാരൊന്നും കാണാത്ത സാധനമില്ല ഇത്.
ഇത് സേവ് ദി ഡേറ്റ് ആണോ എന്ന് ചോദിച്ചവരുണ്ട്.. ഇത് ജസ്റ്റ് ഒരു ഫോട്ടോഷൂട്ട് മാത്രമാണ്. ചിലർ ബിക്കിനി ഷൂട്ട് ഇനി എന്നാണ് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വലിയ വിവാദം സൃഷിട്ടിക്കണമെന്ന് എന്നൊന്നും എനിക്ക് ആഗ്രഹമില്ല. എനിക്ക് അതിന് താല്പര്യവുമില്ല. നിങ്ങളായിട്ട് കൊണ്ടുവന്നതാണ്. ഫേക്ക് ഐഡിയിൽ നിന്ന് ഫോട്ടോ നന്നായി എൻജോയ് ചെയ്തിട്ടാണ് ഇവന്മാര് മെസ്സേജ് അയക്കുന്നതെന്ന് എനിക്ക് നന്നായിട്ട് അറിയാം.
സപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ ഒഴിവാക്കാം.. പക്ഷേ വീട്ടിൽ ഇരിക്കുന്നവരെ പറയാൻ നിൽക്കരുത്. എന്റെ റേറ്റ് എത്രയാണെന്ന് ഒക്കെ ചോദിച്ചവരുണ്ട്. പെണ്ണയൊണ്ട് ആരും പ്രതികരിക്കില്ല.. മെസ്സേജ് ചെയ്യില്ല എന്നൊക്കെയാണ് ആ പുള്ളിക്കാരൻ വിചാരിച്ചത്. സപ്പോർട്ടായി കൂടെ നിൽക്കുന്ന വീട്ടുകാരുണ്ട് അതുപോലെ ഫ്രണ്ട്സുമുണ്ട്..’, അർച്ചന വിഡിയോയിൽ പറഞ്ഞു.