’19 വയസ്സിൽ എയർഹോസ്റ്റസായി, പിന്നീട് ജോലി കളഞ്ഞ് അഭിനയിക്കാൻ ഇറങ്ങി..’ – മനസ്സ് തുറന്ന് മീനാക്ഷി രവീന്ദ്രൻ

’19 വയസ്സിൽ എയർഹോസ്റ്റസായി, പിന്നീട് ജോലി കളഞ്ഞ് അഭിനയിക്കാൻ ഇറങ്ങി..’ – മനസ്സ് തുറന്ന് മീനാക്ഷി രവീന്ദ്രൻ

മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. ചിരിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചുമെല്ലാം മത്സരത്തിൽ ഉടനീളം മീനാക്ഷി പ്രേക്ഷകരെ കൈയിലെടുത്തു. സെമി ഫൈനൽ വരെ മീനാക്ഷി എത്തുകയും ചെയ്തു. പിന്നീട് മഴവിൽ മനോരമയിലെ തന്നെ ഉടൻപണം എന്ന പരിപാടിയിൽ അവതാരകയായി എത്തുകയും ചെയ്തു.

ഉടൻപണത്തിൽ എത്തിയതോടെ ഒരുപാട് ആരാധകരെയാണ് താരത്തിന് ലഭിച്ചത്. ഡൈയ്നും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർ ശരിക്കും ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ടെലിവിഷൻ രംഗത്ത് എത്തുന്നതിന് മുമ്പുള്ള മീനാക്ഷിയെ കുറിച്ച് അധികം ആർക്കും അറിയില്ല. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ താരം അത് വെളിപ്പെടുത്തുകയുണ്ടായി.

‘അഭിനയത്തിന് ഒപ്പം തന്നെ ഒരു വലിയ ആഗ്രഹമായിരുന്നു ഫ്ലൈറ്റിൽ കാബിൻ ക്രൂ മെമ്പർ ആവുക എന്നത്. കുട്ടികാലം മുതൽ നൃത്തം പഠിക്കുന്നുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകത്തിലും അതുപോലെ യൂത്ത് ഫെസ്റ്റിവുകളിലും പങ്കെടുത്ത പരിചയം മാത്രമേ ഉണ്ടായിരുന്നോള്ളു. 19 ആം വയസ്സിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി സ്‌പൈസ് ജെറ്റിൽ കാബിൻ ക്രൂ മെമ്പറായി ജോലി കിട്ടി.

നായികാ നായകനിൽ പങ്കെടുക്കുമ്പോൾ ആദ്യമൊക്കെ ഒരു മാസം ലീവ് എടുത്തു. പിന്നീട് അത് തുടരാൻ ആകില്ലായെന്ന് മനസ്സിലാക്കി കുട്ടികാലം മുതൽ കൊതിച്ച് നേടിയ ജോലി 22 ആം വയസ്സിൽ രാജിവച്ചു. ജോലി വിടുന്ന കാര്യം പറഞ്ഞപ്പോൾ വീട്ടിൽ ആലോചിച്ച് നല്ലത് തീരുമാനിക്ക് എന്നാണ് പറഞ്ഞത്. എന്റെ ഒരു ആഗ്രഹത്തിനും അവർ എതിര് നിന്നിട്ടില്ല.

എനിക്ക് എന്റെ കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ജോലി കളയാനുള്ള എന്റെ തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റീവായിരുന്നു. ഉടൻ പണത്തിൽ വന്നതോടെ ഒരുപാട് പേർ തിരിച്ചറിയാൻ തുടങ്ങി. മാലിക്ക്, മൂൺവാക്ക്, ഹൃദയം തുടങ്ങിയ സിനിമകൾ ചെയ്തു..’, മീനാക്ഷി പറഞ്ഞു.

CATEGORIES
TAGS