‘ബോളിവുഡ് റീമിക്സ് സോങ്ങിന് തകർപ്പൻ ഡാൻസുമായി അന്ന പ്രസാദ്, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘ബോളിവുഡ് റീമിക്സ് സോങ്ങിന് തകർപ്പൻ ഡാൻസുമായി അന്ന പ്രസാദ്, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളുടെ വരവോടെ സോഷ്യൽ മീഡിയയിൽ വളർന്ന് വരുന്ന താരങ്ങൾ ഒരുപാട് പേരുണ്ട്. ടെലിവിഷൻ ഡാൻസ് ഷോകളിൽ മത്സരാർത്ഥികളായി വന്നവർക്കും ഇതിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പതിനഞ്ചും മുപ്പതും സെക്കൻഡുകൾ മാത്രം ദൈർഖ്യം വരുന്ന വീഡിയോസുകളിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയവരാണ് ഇവരിൽ പലരും.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഒരാളാണ് അന്ന പ്രസാദ്. ഡി ഫോർ ഡാൻസിന്റെ മൂന്നാമത്തെ സീസണിലെ മത്സരാർത്ഥിയാണ് അന്ന പ്രസാദ്. അതിൽ റണ്ണർ അപ്പ് ആവുകയും ചെയ്തിരുന്നു അന്ന. ക്ലാസ്സിക്കലും വെസ്റ്റേണും ഒരുപോലെ കളിക്കുന്ന അന്നയുടെ ആ പ്രോഗ്രാമിൽ ഡാൻസിന് ഒരുപാട് പ്രേക്ഷകർക്ക് ഇഷ്ടമായിട്ടുണ്ടായിരുന്നു.

അത് കഴിഞ്ഞ് അന്നയെ കാണുന്നത് ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ്. ആദ്യം ശ്രദ്ധ നേടുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണിക്ക് ഒപ്പം ഡാൻസ് ചെയ്തപ്പോഴാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആളുകൾക്ക് ഇഷ്ടമാവുകയും ധാരാളം ഫോളോവേഴ്സിനെ നേടുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒറ്റക്കും അല്ലാതെയും ധാരാളം വീഡിയോസ് അന്ന ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ അന്ന ചെയ്ത പുതിയ റീൽസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ തവണ അന്ന ഒറ്റക്കാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ഹിന്ദി പാട്ടിന്റെ റീമിക്സിനാണ് അന്ന ഡാൻസ് ചെയ്തിരിക്കുന്നത്. കിടിലനായിട്ടുണ്ടന്ന് അന്നയുടെ ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് കേരള ഡാൻസിന്റെ രണ്ടാം സീസണിലെ മെന്ററാണ്‌ അന്ന പ്രസാദ്.

CATEGORIES
TAGS