‘ഈ കിടപ്പ് ഭയങ്കര കമ്പിയാണ്!! ചതുരം ടീസർ പങ്കുവച്ച് സ്വാസിക..’ – നടിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധിക

ഫ്ലാവേഴ്സ് ടി.വിയിലെ സീത എന്ന സീരിയൽ ഇറങ്ങിയതോടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി കഴിഞ്ഞ താരമാണ് നടി സ്വാസിക. സിനിമയിൽ വന്നിട്ട് 13 വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്വാസികയെ തേടി നല്ല കഥാപാത്രങ്ങൾ വന്നു തുടങ്ങിയിട്ട് അധികം 6 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഈ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനവും സ്വാസിക നേടി കഴിഞ്ഞിട്ടുമുണ്ട്.

2020-ൽ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും നേടിയിട്ടുള്ള സ്വാസിക സിനിമയിൽ കൂടുതൽ നല്ല വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. സ്വാസികയും യുവനിരയിലെ മികവുറ്റ അഭിനേതാവുമായ റോഷൻ മാത്യുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ചതുരം. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസികയെ കൂടാതെ നടി ശാന്തി ബാലചന്ദ്രനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ റോഷനും സ്വാസികയുമുള്ള ഒരു ചൂടൻ രംഗത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. “ഈ കിടപ്പ് ഭയങ്കര കമ്പിയാണ്..” എന്ന ഡയലോഗും ടീസറിലുണ്ട്. ടീസർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്വാസികയ്ക്ക് വളരെ മോശം കമന്റുകളാണ് ലഭിച്ചിട്ടുള്ളത്. അതിൽ ഒരു കമന്റിന് താരം മറുപടിയും നൽകിയിട്ടുണ്ട്.

View this post on Instagram

A post shared by swasika (@swasikavj)

“ആണുങ്ങളെ മാത്രമാണോ ഈ സിനിമ കാണിക്കാൻ ഉദ്ദേശിക്കുന്നത്.. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല..” എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. സ്ത്രീകൾക്ക് പ്രണയവും കാ.മവും ഒന്നും ബാധകമല്ലേ എന്നും എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണെന്നും അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെന്ന് ഓർത്ത് സഹതാപം ഉണ്ടെന്നും തുണി മാറി കിടക്കുന്ന ഭാഗം മാത്രം ഫോക്കസ് ചെയ്ത കാണിക്കുന്നവരോട് പ്രതേകിച്ച് ഒന്നും പറയാനില്ലെന്നും താരം മറുപടി നൽകി.


Posted

in

,

by