‘പാലക്കാടിനെ ഇളക്കിമറിച്ച് നടി മാളവിക മേനോൻ!! സാരിയിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിച്ചു കഴിഞ്ഞാൽ പിന്നീട് സഹനടി വേഷങ്ങൾ വന്നാൽ ചെയ്യാത്തവരാണ് മലയാളത്തിലുള്ള പല പ്രമുഖ താരങ്ങളും. മലയാളത്തിൽ നായികയായി തിളങ്ങിയ ശേഷം ചെറിയ റോളുകൾ ലഭിച്ചാൽ പോലും അഭിനയിക്കുന്ന ഒരു താരമാണ് നടി മാളവിക മേനോൻ. 916 എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ച ഒരാളാണ് മാളവിക. പിന്നീട് വേറെയും ചില സിനിമകളിൽ നായികയായി.

പക്ഷേ മാളവിക പിന്നീട് കൂടുതലും ചെയ്തിട്ടുള്ളത് സഹനടിയായ കഥാപാത്രങ്ങളാണ്. ചെറു വേഷമാണെങ്കിൽ കൂടിയും മാളവിക വന്നത് ചെയ്യാറുണ്ട്. അതിന് ഏറ്റവും ഉദാഹരണമാണ് ഈ അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ കടുവ. കടുവയിൽ ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള ഏതാനം സെക്കന്റുകൾ മാത്രമാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിച്ചയാളാണ് മാളവിക.

ഈ വർഷം തന്നെ ഇതുവരെ ഇറങ്ങിയ ആറോളം സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. കടുവ കൂടാതെ ആറാട്ട്, ഒരുത്തി, സി.ബി.ഐ 5 ദി ബ്രെയിൻ, പുഴു, ഏറ്റവും ഒടുവിലായി ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്ന പാപ്പൻ തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മാളവിക ഒരു തരംഗമാണ്. ഗ്ലാമറസ് ലുക്കിൽ പലപ്പോഴും ആരാധകരെ മാളവിക ഞെട്ടിച്ചിട്ടുമുണ്ട്.

ഷോറൂം ഉദ്‌ഘാടനത്തിന് സാരിയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ജോസ് ആലുക്കാസിന്റെ പാലക്കാട് ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്‌ഘാടന ചടങ്ങിലാണ് മാളവിക മേനോൻ സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങിയത്. വൈ-ലയുടെ ഡിസൈനിലുള്ള സാരിയിൽ മാളവിക ചടങ്ങിന് എത്തുകയും കാണികളെ ഇളക്കിമറിക്കുകയും ചെയ്തു.


Posted

in

by