‘നീല കോട്ടിൽ സ്റ്റൈലിഷ് ലുക്കിൽ തമന്ന ഭാട്ടിയ, മിൽക്കി ബ്യൂട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് തെന്നിന്ത്യൻ താരറാണി നടി തമന്ന ഭാട്ടിയ. ബോളിവുഡിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമന്ന തിളങ്ങിയത് ഇങ്ങ് സൗത്ത് ഇന്ത്യയിലാണ്. തമിഴ്, തെലുങ്ക് സൂപ്പർസ്റ്റാറുകളുടെ നായികയായി തമന്ന തിളങ്ങിയപ്പോൾ തമന്ന തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

ഹിന്ദി ചിത്രമായ ‘ചാന്ദ് സാ റോഷൻ ഷെഹര’യിലൂടെയാണ് തമന്ന അഭിനയം തുടങ്ങുന്നത്. തമന്ന മലയാളികൾക്ക് പ്രിയങ്കരിയും സുപരിചിതയുമാക്കി മാറ്റിയത് തെലുങ്ക് ചിത്രമായ ഹാപ്പി ഡേയ്സ് ആണ്. അതിന്റെ മലയാളം ഡബ് വേർഷൻ കേരളത്തിൽ യൂത്തിന് ഇടയിൽ വലിയ ചലനം സൃഷ്ടിച്ച സിനിമയായിരുന്നു. തെലുങ്കിലും തമിഴിലുമാണ് തമന്ന കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

തമന്നയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളായി മാറിയ ബാഹുബലി, കെ.ജി.എഫ് പോലെയുള്ള സിനിമകളുടെ ഭാഗമായി എന്നതാണ്. കെ.ജി.എഫിൽ ഒരു ഐറ്റം നമ്പറാണ് ചെയ്തതെങ്കിലും തമന്നയ്ക്ക് കൂടുതൽ ശ്രദ്ധനേടാൻ സാധിച്ചു. ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലായെന്ന് സിനിമയിൽ എത്തിയ സമയം മുതൽ തീരുമാനം എടുത്തിട്ടുള്ള ഒരാൾ കൂടിയാണ് തമന്ന.

തെന്നിന്ത്യയിൽ നിന്ന് മാറി ബോളിവുഡിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഒരുങ്ങുകയാണ് തമന്ന ഇപ്പോൾ. ആമസോൺ പ്രൈം വെബ് സീരീസായ ദി റിംഗ്സ് ഓഫ് പവറിന്റെ ഇന്ത്യൻ പ്രീമിയറിന്റെ ഭാഗമായി തമന്നയും ഹൃതിക് റോഷനും പങ്കെടുത്തിരുന്നു. തമന്ന അതിന്റെ പ്രൊമോഷന്റെ ഭാഗമായി എടുത്ത നീല കോട്ടിലുള്ള ഫോട്ടോസാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്ക്, മിൽക്കി ബ്യൂട്ടി എന്നീ കമന്റുകളും അതിന് ലഭിച്ചിട്ടുണ്ട്.