‘കലോറി കുറച്ച്, ഉറക്കെ പുഞ്ചിരിക്കൂ!! വർക്ക്ഔട്ടിന് ശേഷം പങ്കുവച്ച് അമൃത സുരേഷ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരുപാട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥി തുടങ്ങിയാണ് അമൃത സുരേഷ് കരിയർ ആരംഭിച്ചത്. അതിൽ വിജയി ആയില്ലെങ്കിലും ഒരുപാട് മലയാളികളുടെ മനസ്സിൽ കയറിക്കൂടാൻ അമൃതയ്ക്ക് സാധിച്ചു.

ഇതിനോടകം നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങുകയും ചെയ്ത അമൃത സുരേഷ് അനിയതിയ്ക്ക് ഒപ്പം ഒരു മ്യൂസിക് ബാൻഡും നടത്തിവരുന്നുണ്ട്. കഴിഞ്ഞ രണ്ട് കൊല്ലത്തിന് ഇടയിൽ ധാരാളം മ്യൂസിക് വീഡിയോകളാണ് അമൃത പുറത്തിറക്കിയിട്ടുള്ളത്. ജൂൺ എന്ന സിനിമയിൽ അമൃത പാടിയ മിന്നി മിന്നി എന്ന ഗാനം മലയാളി സംഗീത ആസ്വാദകർക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ്.

നടൻ ബാലയുമായി വിവാഹിതായിരുന്നെങ്കിലും പിന്നീട് ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞിരുന്നു. ആ ബന്ധത്തിൽ ഒരു മകളും താരത്തിനുണ്ട്. അമൃതയ്ക്ക് ഒപ്പമാണ് മകൾ താമസിക്കുന്നത്. ഇപ്പോൾ സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒരുമിച്ചാണ്. ഈ അടുത്തിടെയാണ് ഈ സന്തോഷ വാർത്ത അമൃതയും ഗോപിസുന്ദറും ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.

അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും പരിഹാസ കമന്റുകളും അമൃതയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. എല്ലാത്തിനെയും പോസിറ്റീവ് രീതിയിലാണ് അമൃത എടുത്തത്. അമൃത വർക്ക് ഔട്ട് ചെയ്ത ശേഷം ഒരു സൂര്യകാന്തി പൂവ് പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “ഇന്ന് കുറച്ച് കലോറി കുറച്ച് ഉറക്കെ പുഞ്ചിരിക്കൂ!! മനോഹരമായ ആളുകൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു..”, അമൃത കുറിച്ചു.